Sub Lead

പ്രവാസി സമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു

പ്രവാസി സമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
X
റിയാദ്: പ്രവാസി സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി സൗദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സത്താര്‍ കായംകുളം(58) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരുന്നതിനിടെ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് അന്ത്യം. ഈ മാസം 18ന് നാട്ടില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി വരികയായിരുന്നു. കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്. 32 വര്‍ഷമായി റിയാദില്‍ പ്രവാസിയായിരുന്നു. അര്‍റിയാദ് ഹോള്‍ഡിങ് കമ്പനിയില്‍ 27 വര്‍ഷമായി ജീവനക്കാരനാണ്. ഭാര്യ: റഹ് മത്ത് അബ്ദുല്‍ സത്താര്‍. മക്കള്‍: നജ്മ അബ്ദുല്‍ സത്താര്‍(ഐടി എന്‍ജിനീയര്‍, ബെംഗളുരു), നജ്‌ല അബ്ദുല്‍ സത്താര്‍(പ്ലസ് വണ്‍ വിദ്യാര്‍ഥിനി), നബീല്‍ മുഹമ്മദ്(അഞ്ചാം ക്ലാസ് വിദ്യാര്‍ഥി). സഹോദരന്‍ അബ്ദുല്‍ റഷീദ് റിയാദിലണ്ട്. റിയാദിലെ മലയാളി സമൂഹിക സംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് സത്താര്‍ കായംകുളം. എംഇഎസ് റിയാദ് ചാപ്റ്റര്‍ സ്‌കോളര്‍ഷിപ്പ് വിങ് കണ്‍വീനര്‍, കായകുളം പ്രവാസി അസോസിയേഷന്‍(കൃപ) രക്ഷാധികാരി പദവികള്‍ വഹിച്ചിരുന്നു. റിയാദിലെ പ്രവാസി സംഘടനകളുടെ പൊതുവേദിയായ എന്‍ആര്‍കെ ഫോറത്തിന്റെ വൈസ് ചെയര്‍മാനും പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ചെയര്‍മാനുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it