- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, വാരിയെല്ല് തകര്‍ത്തു; മാതാവിനെ ക്രൂരമായി കൊന്ന ഇന്ത്യന്‍ ദമ്പതികള്‍ ദുബയില്‍ പിടിയില്‍
2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി പീഡനങ്ങള്‍ നടന്നതായാണു റിപോര്‍ട്ട്. ഇവരെ പട്ടിണിക്കിട്ടതു കാരണം മരണസമയത്ത് തൂക്കം വെറും 28 കിലോയായിരുന്നുവെന്നും ഫോറന്‍സിക് ഡോക്ടറുടെ റിപോര്‍ട്ട് പറയുന്നു.
ദുബയ്: മാതാവിനെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനു ദമ്പതികളെ ദുബയില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജരായ 29കാരനെയും 28കാരിയായ ഇയാളുടെ ഭാര്യയെയുമാണ് അല്‍ ഖുസൈസ് പോലിസ് പിടികൂടിയതെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പീഡനത്തെ തുടര്‍ന്ന് മാതാവിന്റെ വാരിയെല്ല് തകര്‍ന്നെന്നും കണ്ണ് ചൂഴ്‌ന്നെടുത്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി പീഡനങ്ങള്‍ നടന്നതായാണു റിപോര്‍ട്ട്. ഇവരെ പട്ടിണിക്കിട്ടതു കാരണം മരണസമയത്ത് തൂക്കം വെറും 28 കിലോയായിരുന്നുവെന്നും ഫോറന്‍സിക് ഡോക്ടറുടെ റിപോര്‍ട്ട് പറയുന്നു. എന്നാല്‍, ദമ്പതികള്‍ കോടതയില്‍ കുറ്റം നിഷേധിച്ചു.
അയല്‍വാസിയായ ആശുപത്രി ജീവനക്കാരന്റെ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരേ കെട്ടിടത്തില്‍ കഴിയുന്ന തന്റെ ഭാര്യ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നു ഇന്ത്യന്‍ വംശജനായ സാക്ഷി പറഞ്ഞു. ഇന്ത്യയില്‍നിന്നു വന്ന അമ്മായിയമ്മ മകളെ നേരാംവണ്ണം പരിപാലിക്കാത്തതിനാല്‍ രോഗം പിടികൂടിയെന്ന് പറഞ്ഞ് അടിക്കാറുണ്ടെന്നു സ്ത്രീ പറഞ്ഞിരുന്നു. ഇതിനു മൂന്നു ദിവസത്തിനു ശേഷം അവര്‍ ബാല്‍ക്കണിയില്‍ നിന്ന് വീണു. അവരെ പലപ്പോഴും വിവസ്ത്രയായും ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റ നിലയിലുമാണ് കണ്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് പോലിസിനെ വിവരമറിയിച്ചതെന്നു അയല്‍വാസി പറഞ്ഞു. ''ഞാന്‍ അവരുടെ വീട്ടിലെത്തി വാതിലിനു മുട്ടി തുറന്നപ്പോള്‍ വളരെ ഗുരുതരമായ അവസ്ഥയിലാണു അവരെ കണ്ടെത്തിയത്. അടിയന്തിരമായി ചികില്‍സ വേണമായിരുന്നു. ഇതിനാല്‍ ആംബുലന്‍സ് വിൡക്കുകയായിരുന്നുവെന്നും സാക്ഷി പറഞ്ഞു. സ്ത്രീക്ക് ശക്തമായ വേദനയുണ്ടായിരുന്നുവെന്നും മകന്റെ ഫഌറ്റില്‍ എത്രമാത്രം കൂരതയ്ക്കിടയാക്കിയിരുന്നുവെന്നു തെളിയിക്കുന്നതാണ് പരിക്കുകളെന്നും ആശുപത്രി ജീവനക്കാരനായ ഫിലിപ്പിനോ പറഞ്ഞു. അവരുടെ കൈകാലുകളില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. എങ്ങനെയാണ് പൊള്ളലേറ്റതെന്ന് മകനോട് ചോദിച്ചപ്പോള്‍ സ്വയം ചൂടുവെള്ളം ഒഴിച്ചതാണെന്നാണ് മറുപടി പറഞ്ഞത്. മാതാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ അയല്‍വാസികളെല്ലാം എത്തിയെങ്കിലും മകന്‍ ഒരു സഹായവും ചെയ്തില്ല. കുറച്ചുകാലം കൊണ്ട് തന്നെ അവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശരീരത്തില്‍ 10 ശതമാനവും പൊള്ളലേറ്റിരുന്നു. എല്ലുകള്‍ക്കും വാരിയെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. പലതും കൊണ്ട് അടിച്ചതിനാല്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. പട്ടിണിയും മര്‍ദ്ദനവും കാരണമാണ് ആരോഗ്യസ്ഥിതി ഇത്ര വഷളായതെന്നു ഡോക്ടര്‍ പറഞ്ഞു. 2018 ഒക്ടോബര്‍ 31നാണു മാതാവ് മരണപ്പെട്ടതെന്നാണു ആശുപത്രി രേഖകളില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂലൈ മൂന്നുവരെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി; SFIO പിടിച്ചെടുത്ത രേഖകള്‍...
13 Aug 2025 1:58 PM GMTവാഹനാപകടത്തില്‍ യുവാവ് മരിച്ചു
13 Aug 2025 1:36 PM GMTപെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്ക്കും തുറന്നുകൊടുക്കണം; ഹൈക്കോടതി
13 Aug 2025 1:22 PM GMTസഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ...
13 Aug 2025 10:06 AM GMTതൃശൂരിലെ വോട്ട് തട്ടിപ്പ്: സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം-...
13 Aug 2025 9:27 AM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMT