- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'എന്റെ മകള്‍ ലവ് ജിഹാദിന്റെ ഇരയല്ല; വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്' -അപകടത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവിന്റെ കുറിപ്പ്
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഫാത്തിമ എന്ന നിവേദിതയുടെ പിതാവ് ഷാജി ജോസഫ് അറക്കല്‍ ആണ് തന്റെ മകളുടെ അപകട മരണത്തിന്റെ പേരില്‍ പ്രചരിക്കുന്ന വിദ്വേഷപ്രചരണങ്ങള്‍ നിര്‍ത്തണം എന്ന അപേക്ഷയുമായി എത്തിയത്.
കോഴിക്കോട്: തന്റെ മകള്‍ ലവ് ജിഹാദിന്റെ ഇരയല്ലെന്നും മതവ്യത്യാസങ്ങളുടെ പേരില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ദയവുചെയ്ത് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്നുമുള്ള അപേക്ഷയുമായി ഒരു പിതാവ്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഫാത്തിമ എന്ന നിവേദിതയുടെ പിതാവ് ഷാജി ജോസഫ് അറക്കല്‍ ആണ് തന്റെ മകളുടെ അപകട മരണത്തിന്റെ പേരില്‍ പ്രചരിക്കുന്ന വിദ്വേഷപ്രചരണങ്ങള്‍ നിര്‍ത്തണം എന്ന അപേക്ഷയുമായി എത്തിയത്. ഫേസ്ബുക്കിലൂടെയാണ് മുസ്‌ലിം യുവാവുമായുള്ള മകളുടെ പ്രണയവിവാഹത്തെ കുറിച്ചും അവളുടെ ഭര്‍തൃവീട്ടുകാരുടെ കരുതലും സ്‌നേഹവും വ്യക്തമാക്കിയും ഷാജി ജോസഫ് കുറിപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഷാജി ജോസഫിന്റെ മകള്‍ ഫാത്തിമ (നിവേദിത) മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയായ അമീനിനെയാണ് ഫാത്തിമ വിവാഹം കഴിച്ചത്. അപകടവാര്‍ത്ത പുറത്തുവന്നത് വന്നതുമുതല്‍ ഫാത്തിമ ലവ് ജിഹാദിന്റെ ഇരയാണ് എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരുന്നു. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് ഇപ്പോള്‍ നിവേദിതയുടെ അച്ഛന്റെ കുറിപ്പ്.
ഷാജി ജോസഫ് അറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാന്‍. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020ല്‍ പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകള്‍ നിവേദിത അറക്കല്‍ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കെ, അമീന്‍ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റര്‍ മാരേജ് ചെയ്തു പരസ്പര സ്‌നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവള്‍.
മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്‌നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങള്‍ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്റെ മകളുടെ ഭര്‍ത്താവായ അമീനിന്റേത്. എന്റെ മകള്‍ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവര്‍ ഏറെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാര്‍ഥ്യങ്ങള്‍ അറിവുള്ളവരാണ്.
ഞങ്ങളുടെ ഇടവക സെമിത്തേരിയില്‍ അവളെ അടക്കം ചെയ്യാന്‍ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്‌കാര ശുസ്രൂഷകള്‍ പൂര്‍ണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവര്‍ മലപ്പുറത്തേക്ക് മടങ്ങിയത്.
ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഎ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT