- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫേസ്ബുക്ക് പോസ്റ്റ്: സി എ റഊഫിനെതിരേ ഇനിയും കേസെടുക്കരുതെന്ന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇനി കേരളത്തില്‍ ഒരു പോലിസ് സ്‌റ്റേഷനിലും കേസ് രജിസറ്റര്‍ ചെയ്യരുത്. പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യരുത്. വിവിധ സ്‌റ്റേഷനുകളില്‍ എടുത്തിട്ടുള്ള അഞ്ച് കേസുകള്‍ ഒറ്റ എഫ്‌ഐആര്‍ ആയി ചുരുക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കേസില്‍ മാര്‍ച്ച് മൂന്നിന് വീണ്ടും വാദം കേള്‍ക്കും.

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫിനെതിരേ ഇനിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ഹൈക്കോടതി ഡിജിപി അനില്‍ കാന്തിന് നിര്‍ദേശം നല്‍കി. എഡിജിപി വിജയ് സാഖറയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കേസെടുത്ത നടപടിക്കെതിരെ സി എ റഊഫ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയിലാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇനി കേരളത്തില്‍ ഒരു പോലിസ് സ്‌റ്റേഷനിലും കേസ് രജിസറ്റര്‍ ചെയ്യരുത്. പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യരുത്. വിവിധ സ്‌റ്റേഷനുകളില്‍ എടുത്തിട്ടുള്ള അഞ്ച് കേസുകള്‍ ഒറ്റ എഫ്‌ഐആര്‍ ആയി ചുരുക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കേസില്‍ മാര്‍ച്ച് മൂന്നിന് വീണ്ടും വാദം കേള്‍ക്കും.
ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ എടുത്ത മുസ്‌ലിം യുവാവിനെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ച സംഭവം തെളിക്കാന്‍ രാജിവയ്ക്കാമെന്നായിരുന്നു വിജയ് സാഖറെയുടെ പ്രഖ്യാപനം. ഈ പ്രതികരണം ചൂണ്ടിക്കാട്ടി യുവാവിനെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം എഡിജിപി വിജയ്‌സാഖറെ പുറത്തുവിടാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ച പോസ്റ്റിനെതിരായാണ് സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ സി എ റഊഫിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്റെ കൊലപാതകത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര, എടത്തല, അങ്കമാലി, പട്ടാമ്പി, ആലുവ എന്നീ സ്‌റ്റേഷനുകളിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കേസെടുത്തിട്ടുള്ളത്.
ഒരേ കുറ്റത്തിന് ഒന്നിലധികം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ ഒരേ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒന്നിലധികം കേസുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, വിവിധ പോലിസ് സ്‌റ്റേഷനില്‍ നിന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭീഷണിയും പോലിസിന്റെ ഭാഗത്തുനിന്നും ഉള്ളതായും ഹരജിയിലുണ്ട്. സെക്ഷന്‍ 153 വകുപ്പില്‍ പറയുന്ന പ്രകാരമുള്ള യാതൊരുവിധ പ്രകോപനമോ, സ്പര്‍ദ്ധക്കുള്ള ആഹ്വാനമോ കേസിന് ആസ്പദമായ തന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല. എന്നിട്ടും സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക വഴി തന്നെ വേട്ടയാടാനും വ്യക്തിഹത്യ നടത്താനുമാണ് പോലിസ് നീക്കമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
RELATED STORIES
കൊല്ലത്ത് മദ്യലഹരിയില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു
29 March 2025 4:48 PM GMTവഖ്ഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍...
29 March 2025 3:54 PM GMT'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന
29 March 2025 3:50 PM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍; ഒമാനില്‍...
29 March 2025 3:38 PM GMTആരാധകര്‍ക്ക് ഞെട്ടല്‍; വിഘ്നേഷ് പുത്തൂരിനെ ഒഴിവാക്കി മുംബൈ സ്ക്വാഡ്; ...
29 March 2025 3:27 PM GMTറമദാനില്‍ മുസ്‌ലിം പള്ളിയില്‍ നമസ്കരിച്ച് ഹിന്ദു ബിസിനസുകാരന്;...
29 March 2025 3:15 PM GMT