Sub Lead

267 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഫേസ് ബുക്ക് ഡാര്‍ക്ക് വെബില്‍ വിറ്റു

267 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഫേസ് ബുക്ക് ഡാര്‍ക്ക് വെബില്‍ വിറ്റു
X

ന്യൂയോര്‍ക്ക്: 267 ദശലക്ഷത്തിലധികം ഫേസ് ബുക്ക് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ വിശദാംശങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പന നടത്തിയതായി റിപോര്‍ട്ട്. തുച്ഛമായ 500 യൂറോ(ഏകദേശം 542 ഡോളര്‍ അല്ലെങ്കില്‍ 41,600 രൂപ)യ്ക്കാണ് വിശദാംശങ്ങള്‍ വില്‍പന നടത്തിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പേരുകള്‍, ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഐഡികള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിശദാംശങ്ങളാണ് ഇതിലുള്‌ലത്. പാസ്‌വേഡുകളും മറ്റു അതീവരഹസ്യ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കും മറ്റും ഇത് ഉപയോഗിക്കാനാവും.



സാങ്കേതിക സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയുമായി സഹകരിച്ച് കോംപാരിടെക് നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഡാറ്റകളുടെ കാഷെ പ്രത്യേക സെര്‍വറില്‍ സംഭരിച്ചതായി കണ്ടെത്തിയത്. 267 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന മെറ്റീരിയലായി ഹാക്കര്‍ ഫോറങ്ങളില്‍ പോസ്റ്റ് ചെയ്തതായും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സങ്കീര്‍ണമായ ഡാറ്റകള്‍ വരെ ഇത്തരത്തില്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കായി വച്ചതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 267 ദശലക്ഷം അക്കൗണ്ടുകളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ 500 യൂറോയ്ക്ക് (ഏകദേശം 41,600 രൂപ) വിറ്റതായി സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ സ്ഥാപനമായ സൈബിളും കണ്ടെത്തിയിട്ടുണ്ട്. സൈബിള്‍ ഗവേഷകര്‍ പരിശോധനയ്ക്കായി ഡാറ്റ വാങ്ങുകയും കാഷെയില്‍ സെന്‍സിറ്റീവായിട്ടുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. മാത്രമല്ല, ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ കമ്പനി തങ്ങളുടെ അമിബ്രീച്ചഡ് ഡോട്ട് കോം ശേഖരത്തിലും നല്‍കിയിട്ടുണ്ട്. ഇവിടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് അപഹരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാവും.

സൈബിള്‍ അന്വേഷണപ്രകാരം ഡാര്‍ക്ക് വെബിനു വിറ്റ ഡാറ്റയില്‍ ഇ-മെയില്‍, ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് ഐഡി, അവസാന കണക്ഷന്‍, നിലവിലെ സ്ഥിതി, പ്രായം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഡാറ്റ കാഷെയില്‍ പാസ്‌വേഡോ ഇത്തരത്തിലുള്ള മറ്റേതെങ്കിലും വിവരങ്ങളോ അടങ്ങിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാലും വഞ്ചനയ്‌ക്കോ എസ്എംഎസ് സ്പാമിങ് പോലുള്ള ആക്രമണങ്ങള്‍ക്കും ഇതേക്കുറിച്ച് അറിയാത്ത ഉപയോക്താക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കൂടുതല്‍ അക്കൗണ്ട് വിശദാംശങ്ങളും ഉപയോക്തൃ പ്രൊഫൈല്‍ വിവരങ്ങളും തിരിച്ചറിയാനും പ്രസ്തുത ഡാറ്റകള്‍ ഉപയോഗിക്കാം. ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഭൂരിഭാഗവും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ്ഥാനമായുള്ള ഉപയോക്താക്കളുടേതാണ്. ചോര്‍ന്ന ഡാറ്റ പ്രയോജനപ്പെടുത്തി ഉപയോക്താക്കള്‍ എന്തെങ്കിലും ചെയ്തതായി ഇതുവരെ ഒരു കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it