Sub Lead

'ജയ് ശ്രീരാം' വിളിക്കാന്‍ ആവശ്യപ്പെട്ട് വയോധികനെ ഹിന്ദുത്വര്‍ മര്‍ദിച്ച സംഭവം: പ്രതികളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതായി അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വ്യാജം

ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് വയോധികനെ ഹിന്ദുത്വര്‍ മര്‍ദിച്ച സംഭവം: പ്രതികളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതായി അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വ്യാജം
X

ന്യൂഡല്‍ഹി: പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയ വയോധികനെ തട്ടിക്കൊണ്ടുപോയി ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതായി ആവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (എഎഫ്ഡബ്ല്യൂഎ) നടത്തിയ അന്വേഷണത്തിലാണ് വീഡിയോ മറ്റൊരു സംഭവത്തിന്റേതാണെന്ന് കണ്ടെത്തിയത്.

ജൂണ്‍ അഞ്ചിനാണ് അബ്ദുല്‍ സമദിന് മര്‍ദ്ദനമേറ്റത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. സംഭവത്തില്‍ ലോണി പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ലോണി സംഭവത്തിനെതിരെ പൊതുജനം പ്രതികാരം ചെയ്തത് ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെ ധാരാളം ആളുകള്‍ ഒരു കെട്ടിടത്തില്‍ നിന്ന് രണ്ടുപേരെ വലിച്ചിഴച്ച് വടികൊണ്ട് എറിയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോയ്‌ക്കൊപ്പം ഹിന്ദിയിലെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. 'സഹോദരന്മാരേ, താടി മുറിച്ചതിന്റെ അനന്തരഫലങ്ങള്‍ കാണുക. പ്രതികളില്‍ നാലുപേരില്‍ ഒരാളെ പോലിസ് പിടികൂടി, ബാക്കിയുള്ളവര്‍ പൊതുജനം ശിക്ഷിച്ചു'.

വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA) കണ്ടെത്തി. ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് അടുത്തിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റേതാണ് വീഡിയോ. ലോണി സംഭവത്തില്‍ പ്രതികളെ പൊതുജനങ്ങള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഇന്ത്യാ ടുഡേ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. റിവേഴ്‌സ് സെര്‍ച്ചിലൂടെ സംഭവത്തിന്റെ നിജസ്ഥിതി ഇന്ത്യാ ടുഡേ പുറത്ത് കൊണ്ട് വരികയായിരുന്നു. ജൂണ്‍ 13ന് നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ആണ് ലോണി സംഭവത്തിനുള്ള പ്രതികാര നടപടിയായി ചിലര്‍ പ്രചരിപ്പിക്കുന്നത്. ജഹാംഗീര്‍ പൂരിലെ പച്ചക്കറി വില്‍പ്പനക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ആണ് വ്യാജമായി പ്രചരിപ്പിച്ചത്. ജഹാംഗീര്‍പൂര്‍ സംഭവത്തിന്റെ വീഡിയോ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍മാരും പങ്കിട്ടതായി ഇന്ത്യാ ടുഡേ കണ്ടെത്തി. ജഹാംഗീര്‍പുരി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സി പി ഭരദ്വാജുമായി എ.എഫ്.ഡബ്ല്യു.എ ബന്ധപ്പെട്ടു.

'ഞങ്ങളുടെ അധികാരപരിധിയിലാണ് ഈ സംഭവം നടന്നത്. വസിരാബാദില്‍ നിന്നുള്ള മൂന്ന് പേര്‍ ജഹാംഗീര്‍പുരിയിലെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. ഇത് പ്രദേശവാസികളും അവരും തമ്മില്‍ ഏറ്റുമുട്ടലിന് കാരണമായി. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഭരദ്വാജ് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് അബ്ദുല്‍ സമദിന് മര്‍ദ്ദനമേറ്റത്. അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. സംഭവത്തില്‍ ലോണി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനു പകരം പണം തട്ടിയ കേസിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാരീരികമായി മര്‍ദിച്ചതോ താടി മുറിച്ചതോ ജയ് ശ്രീറാം വിളിപ്പിച്ചതോ ഒന്നും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല.

മൂന്നുപേര്‍ ചേര്‍ന്നാണ് അബ്ദുല്‍ സമദിനെ ആക്രമിച്ചത്. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ആക്രമണ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടുപോലും പണം തട്ടിയെടുത്തു എന്ന ജാമ്യം ലഭിക്കാവുന്ന നിസ്സാര കേസാണ് പോലിസ് ചുമത്തിയിട്ടുള്ളത്.

Next Story

RELATED STORIES

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍ പ്രശാന്തിന് എതിരെ ആരോപണം      തിരുവനന്തപുരം: പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി)യിലെ ഫയലുകള്‍ കാണാതായതായി റിപോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ തുടങ്ങിയവയാണ് കാണാതായതെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് പറയുന്നു.   പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.    2023 മാര്‍ച്ച് 16ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സിഇഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി ചുമതല കൈമാറാനോ രേഖകള്‍ കൈമാറാനോ പ്രശാന്ത് തയ്യാറായില്ല. പിന്നീട് പ്രത്യേക ഉത്തരവിലൂടെയാണ് ചുമതല നല്‍കിയത്. ഉന്നതിയിലെ രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയെങ്കിലും പ്രധാന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് അഡീഷണല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.

Share it