Sub Lead

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച ''വ്യാജ കലക്ടര്‍'' പിടിയില്‍; ഉപദേശിച്ചു വിട്ടു

യഥാര്‍ത്ഥ കലക്ടറുടെ പരാതിയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടര്‍ പിടിയില്‍; ഉപദേശിച്ചു വിട്ടു
X

മലപ്പുറം: ഈ മാസം മൂന്നിന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടര്‍ പിടിയില്‍. മലപ്പുറം ജില്ലാ കലക്ടറുടെ നിര്‍ദേശം എന്ന പേരില്‍ വ്യാജസന്ദേശം ചമച്ച് പ്രചരിപ്പിച്ച സംഭവത്തിലെ ആരോപണവിധേയനായ പതിനേഴുകാരനെയാണ് പോലിസ് പിടികൂടിയത്. തിരുനാവായ വൈരങ്കോട് സ്വദേശിയായ കുട്ടിയെ മലപ്പുറം സൈബര്‍ പോലിസാണ് പിടികൂടിയത്. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ പോലിസ് ഉപദേശിച്ചു വിടുകയാണ് ചെയ്തത്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പാണ് കലക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ കുട്ടി വ്യാജ സന്ദേശം നിര്‍മിച്ച് പ്രചരിപ്പിച്ചത്. കലക്ടറുടെ പരാതിയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ എബ്രഹാം, സൈബര്‍ പോലീസ് െ്രെകം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ സി. ചിത്തരഞ്ജന്‍ എന്നിവരാണ് കുട്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് കണ്ടെത്തിയത്. സൈബര്‍ ടീം അംഗങ്ങളായ എസ്‌ഐ നജ്മുദ്ദീന്‍, സിപിഒമാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും കുട്ടിയെ കണ്ടെത്താന്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി.

Next Story

RELATED STORIES

Share it