Sub Lead

വ്യാജ പരാതി: തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

പാലാക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്കായി തിരിച്ചില്‍ നടത്തിയിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തുവെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. മതവിദ്വേഷ പ്രചാരണം നടത്തിയതിന് ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു

വ്യാജ പരാതി: തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍
X

കൊച്ചി: നോണ്‍ ഹലാല്‍ ഹോട്ടല്‍ തുറന്നതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തക തുഷാരയും ഭര്‍ത്താവും അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍.പാലാക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്കായി തിരിച്ചില്‍ നടത്തിയിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തുവെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. മതവിദ്വേഷ പ്രചാരണം നടത്തിയതിന് ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.

യുവാക്കളെ ആക്രമിച്ച കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തുഷാര തന്നെ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ജിഹാദില്‍ അക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തി ഫേസ്ബുക്കില്‍ ലൈവില്‍ വന്നത്. താന്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും നോ ഹലാല്‍ ഭക്ഷണം കഴിക്കാനുള്ള ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളുമെന്നും ലൈവില്‍ പറഞ്ഞിരുന്നു. എന്നാല്‍, അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് പറഞ്ഞ തുഷാര ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു.

തന്റെ റസ്‌റ്റോറന്റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം. ഗുരുതരമായ മതവിദ്വേഷ പ്രചാരണം നടത്തിയിട്ടും ഈ വകുപ്പുകള്‍ ചേര്‍ത്ത് തുഷാരക്കെതിരെ കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് കാട്ടി പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം ആക്രമണക്കേസില്‍ മാത്രമായിരുന്നു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it