- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കി
മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി എം അഷ്‌റഫിനെതിരേയാണ് ഒരു സംഘം വിദ്വേഷ പ്രചാരണം നടത്തിയത്.

കോഴിക്കോട്: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്, മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന വ്യാജ പ്രചാരണം നടത്തിയ ഹിന്ദുത്വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന സൈബര്‍ പോലിസില്‍ പരാതി നല്‍കി. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി എം അഷ്‌റഫിനെതിരേയാണ് ഒരു സംഘം വിദ്വേഷ പ്രചാരണം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.
കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ യൂനിഫോം ധരിക്കാതെ താലിബാന്‍ വേഷം ധരിച്ചു ബസ് ഡ്രൈവ് ചെയ്യുന്നു എന്ന വര്‍ഗീയ നരേറ്റീവ് സൃഷ്ട്ടിച്ച ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം സൈബര്‍ പോലിസില്‍ പരാതി നല്‍കിയത്.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംഘപരിവാര്‍ തീവ്രവാദികള്‍ നാട്ടില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിനു ശ്രമിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കേണ്ടിയിരിക്കുന്നു..
ഗടഞഠഇ യിലെ ഡ്രൈവര്‍ യൂണിഫോം ധരിക്കാതെ താലിബാന്‍ വേഷം ധരിച്ചു ബസ് െ്രെഡവ് ചെയ്യുന്നു എന്ന വര്‍ഗ്ഗീയ നരേറ്റീവ് സൃഷ്ട്ടിച്ച ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സൈബര്‍ പോലീസില്‍ പരാതി നല്‍കി.
കേരള പൊലീസിലെ മുസ്ലിങ്ങള്‍ക്ക് താടി നീട്ടി വളര്‍ത്താന്‍ ആഭ്യന്തരം അനുവാദം കൊടുത്തിരിക്കുന്നു, ഇതാ താലിബാനിസം കേരളത്തിലും എന്ന രീതിയില്‍ വര്‍ഗീയപരമായിരുന്നു വിദ്വേഷ പ്രചാരണം.
എന്നാല്‍ ഗടഞഠഇ ഡ്രൈവര്‍ ഡ്യുട്ടി സമയത്ത് യൂണിഫോമായ ഇളം നീല ഷര്‍ട്ടും കടുംനീല പാന്റുമാണ് ധരിച്ചിരുന്നത്. അതോടൊപ്പം അയാള്‍ തൊപ്പിയും ധരിച്ചിട്ടുണ്ട് മടിയില്‍ ഒരു തോര്‍ത്തും ഉണ്ട് . ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ ടീം ഗടഞഠഇ യില്‍ മതപരമായ വേഷം എന്ന വിദ്വേഷ പ്രചരണം നടത്തിയത് .
മറ്റൊരു ചിത്രത്തില്‍ താടി വെച്ച ഉദ്യോഗസ്ഥന്‍ കേരള പോലിസ് വകുപ്പിലെ അല്ല എന്നത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിരുന്നു. ആ ചിത്രം മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിന്റേത് ആയിരുന്നു. അദ്ദേഹം ഹോട്ടലുകളിലെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിന്റെ ഫോട്ടോയാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത് . താടി വെക്കുന്നതിനോ അനുവദനീയമായ മതാചാരങ്ങള്‍ പിന്തുടരുന്നതിനോ ഹെല്‍ത്ത് വകുപ്പില്‍ നിലവില്‍ താടി മീശ നിയന്ത്രണങ്ങളില്ല.
അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
ആദ്യ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സിന്റെ അന്വേഷണത്തില്‍ െ്രെഡവര്‍ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
RELATED STORIES
ഇന്ത്യ-പാക് സംഘര്ഷം; സിദ്ധിവിനായക ക്ഷേത്രത്തില് തേങ്ങ...
10 May 2025 7:03 AM GMTസംസ്ഥാനത്ത് ഇന്നും താപനില ഉയരും; ഏഴു ജില്ലകളില് യെല്ലോ അലര്ട്ട്
10 May 2025 6:38 AM GMTവിഴിഞ്ഞത്ത് പ്രത്യേക റഡാര്; സംസ്ഥാനത്തും കനത്ത ജാഗ്രത; സുരക്ഷാ...
10 May 2025 6:33 AM GMTസംഘര്ഷം രൂക്ഷമാക്കാന് ഇന്ത്യ ആഗ്രഹിക്കുന്നില്ല; പ്രകോപനമുണ്ടായാല്...
10 May 2025 6:26 AM GMTവിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില് നിന്നും വിരമിക്കാനൊരുങ്ങുന്നു;...
10 May 2025 6:23 AM GMTപാകിസ്താന് സ്ഥിതി വഷളാക്കുന്നു: വിദേശകാര്യ മന്ത്രാലയം
10 May 2025 5:45 AM GMT