Sub Lead

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായ സുഹൈലിനുവേണ്ടി പ്രാര്‍ഥനയോടെ കുടുംബം

വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട ഇവര്‍ കമ്പിവേലിക്ക് അപ്പുറത്ത് നില്‍ക്കുകയായിരുന്നു അമേരിക്കന്‍ ഭടന് കുഞ്ഞിനെ കൈമാറുകയായിരുന്നു

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായ സുഹൈലിനുവേണ്ടി പ്രാര്‍ഥനയോടെ കുടുംബം
X

ടെക്‌സാസ്: അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വിമാനത്താവളത്തില്‍ നിന്ന് കാണാതായ രണ്ട് മാസം പ്രായമായ സുഹൈലിനുവേണ്ടി മിര്‍സ അലിയുടെയും സുരയ്യയുടെയും കാത്തിരിപ്പിന് അറുതിയായില്ല. ആഗസ്ത് 19ന് കാബൂള്‍ വിമാനത്താവളത്തില്‍ നിന്നാണ് കുഞ്ഞു സുഹൈലിനെ ഇവര്‍ക്ക് നഷ്ടമായത്. വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട ഇവര്‍ കമ്പിവേലിക്ക് അപ്പുറത്ത് നില്‍ക്കുകയായിരുന്നു അമേരിക്കന്‍ ഭടന് കുഞ്ഞിനെ കൈമാറുകയായിരുന്നു. മറ്റുപലരും ഇതുപോലെ കുട്ടികളെ കൈമാറുന്നത് കണ്ടപ്പോഴാണ് സുരയ്യയും കുട്ടിയ സൈനികന്റെ കയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിച്ചത്. വിമാനത്താവള കോമ്പൗണ്ടിലേക്ക് അഞ്ച് മീറ്റര്‍ മാത്രമുള്ളപ്പോഴാണ് കുഞ്ഞിനെ കൈമാറിയത്.

ഉടന്‍ അകത്തെത്തി കുഞ്ഞിനെ തിരച്ചുവാങ്ങാമെന്നു കരുതി. ഇതിനിടെ വിമാനത്താവളത്തിന് പുറത്തെ തിക്കുംതിരക്ക് നിയന്ത്രിക്കാനായി താലിബാന്‍ സൈനികരെത്തി അളുകളെ പുറകിലേക്ക് മാറ്റിവരി നിര്‍ത്തി. പിന്നീട് അരമണിക്കൂറിന് ശേഷമാണ് മിര്‍സക്കും കുടുംബത്തിനും വിമാനത്താവളത്തിലേക്കെത്താനായത്. കുട്ടിയെ അന്വേഷിച്ചു ചെന്നെങ്കിലും എവിടെയും കണ്ടെത്താനുമായില്ല രണ്ട് ദിവസം വിമനത്താവളത്തിന് അകത്ത് പലയിടത്തും തിരഞ്ഞ് നടക്കുകയും സൈനികരോട് അന്വേഷിക്കുകയും ചെയ്‌തെങ്കിലും സുഹൈലിനെ മാത്രം കണ്ടെത്താനായില്ല. 10 വര്ഞഷത്തോളമായി യുഎസ് എംബസിയിലെ സുരക്ഷാ ജീവനക്കാരാനായിരുന്നു മിര്‍സ അലി. താലിബാന്‍ അധികാരമേറ്റെടുത്തിനെ തുടര്‍ന്ന് പ്രതികാര നടപടി ഭയന്ന് ഒടുവില്‍ നിരാശയോടെ ഖത്തറിലേക്കും പിന്നീട് ജര്‍മനിയലേക്കും ശേഷം അമേരിക്കയിലേക്കും യാത്ര തിരിച്ച മിര്‍സയും ഭാര്യയും 17,9,6,3 വയസുകളുള്ള മറ്റ് നാലു കുട്ടികളും ഇപ്പോള്‍ ടെക്‌സസിലെ അഫ്ഗാന്‍ അഭയാര്‍ഥി ക്യാംപിലാണുള്ളത്. തങ്ങളുടെ പിഞ്ചുകുട്ടിക്ക് എന്ത് സംഭവിച്ചു എന്നറിയാതെ വിഷമത്തിലാണ് ഇവര്‍. കാണുന്നവരോടൊക്കെ സുഹൈലിനെ കുറിച്ച് മാത്രമാണ് ഇവര്‍ക്ക് സംസാരിക്കാനുള്ളത്.

Next Story

RELATED STORIES

Share it