Sub Lead

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തി; പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും ഈടാക്കും

മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില് നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില് 5 ശതമാനം, അസംസ്‌കൃത സൊയാബീന് 20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും.

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തി; പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും ഈടാക്കും
X

ന്യൂഡല്‍ഹി: ഡീസല് ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല. ആദ്യ ഘട്ടത്തില്‍ വിലക്കൂടുതല്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.

മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില് നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില് 5 ശതമാനം, അസംസ്‌കൃത സൊയാബീന് 20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും.

സ്വര്‍ണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങള്‍ക്ക് അഞ്ചു ശതമാനവും കല്‍ക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റില് പറയുന്നു. നാളെ മുതല് ഇതു നിലവില് വരും. പെട്രോളിനും ഡീസലിനും പുറമെ ഇരുമ്പ്, സ്റ്റീല്‍, നൈലോണ്‍ തുണി, കോപ്പര്‍ വസ്തുക്കള്‍, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി, സ്റ്റീല്‍ പാത്രങഅങള്‍ എന്നിവയ്ക്കും വില കൂടും.

Next Story

RELATED STORIES

Share it