- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി യോഗം നടന്ന ഹോട്ടല്‍ വളഞ്ഞ കര്‍ഷകര്‍ക്കെതിരേ പോലിസ് ലാത്തിച്ചാര്‍ജ്; ഹൈവേ ഉപരോധിച്ച് കര്‍ഷക പ്രതിഷേധം
കര്‍ണാലില്‍ കര്‍ഷക സമരത്തിന് നേരെ പോലിസ് ലാത്തിച്ചാര്‍ജില്‍ പത്തിലേറെ കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കര്‍ണാല്‍: നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രതിഷേധിച്ച കര്‍ണാല്‍ ജില്ലയിലെ കര്‍ഷകര്‍ക്കെതിരായ 'ക്രൂരമായ' പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹരിയാനയിലുടനീളം ഒന്നിലധികം റോഡുകള്‍ ഉപരോധിച്ചു.
പ്രതിഷേധങ്ങള്‍ എന്‍എച്ച് 3, ഡല്‍ഹി-അമൃത്സര്‍ ഹൈവേ, പഞ്ചകുള-ഷിംല ഹൈവേ എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെയും ഹൈവേകളിലെയും ഗതാഗതത്തെ ബാധിക്കുകയും അംബാലയിലേക്ക് പോകുന്ന ശംഭു ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്തു.
റോഡിന് കുറുകെ മുള കട്ടിലുകള്‍ കൊണ്ടിട്ട കര്‍ഷകര്‍, ട്രാക്ടറുകളും റോഡിന് കുറുകെയിട്ടു. കാറുകള്‍, ബസ്സുകള്‍, ട്രക്കുകള്‍ തുടങ്ങിയവ കിലോമീറ്ററുകളോളം ദൂരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു നില്‍ക്കുന്നത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പങ്കെടുത്ത ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരും പോലിസും തമ്മില്‍ ഏറ്റുമുട്ടിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.
കര്‍ണാലില്‍ കര്‍ഷക സമരത്തിന് നേരെ പോലിസ് ലാത്തിച്ചാര്‍ജില്‍ പത്തിലേറെ കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ യോഗം നടക്കുന്ന ഹോട്ടലിന്റെ പുറത്ത് കര്‍ഷകര്‍ സംഘടിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലിസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. വന്‍ പോലിസ് സന്നാഹമാണ് കര്‍ഷകരെ നേരിടാന്‍ അണിനിരന്നത്. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച കര്‍ഷകര്‍ക്ക് നേരെ പോലീിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടല്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
RELATED STORIES
വിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റില് നിന്നും വിരമിക്കാനൊരുങ്ങുന്നു;...
10 May 2025 6:23 AM GMTപാകിസ്താന് സ്ഥിതി വഷളാക്കുന്നു: വിദേശകാര്യ മന്ത്രാലയം
10 May 2025 5:45 AM GMTഫലസ്തീനില് വീണ്ടും നഖ്ബ നടക്കാം: ഐക്യരാഷ്ട്രസഭാ കമ്മിറ്റി
10 May 2025 5:41 AM GMTസൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്ത...
10 May 2025 5:22 AM GMTഹാര്ണി ബോട്ടപകടത്തിലെ ഇരകള്ക്ക് നീതി ചോദിച്ച കൗണ്സിലറെ ബിജെപി...
10 May 2025 5:00 AM GMTലോറിയില് ടൂറിസ്റ്റ് ബസ് ഇടിച്ച് 29 പേര്ക്ക് പരിക്ക്
10 May 2025 3:47 AM GMT