- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദ കര്‍ഷക ബില്ലിനെതിരായ പ്രതിഷേധം: നാളെ യുപി ഗേറ്റിലേക്ക് ട്രാക്റ്റര്‍ റാലി

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ നടത്തിയ ട്രാക്റ്റര്‍ റാലി(ഫയല്‍ ചിത്രം)
ഗാസിയാബാദ്: വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരേ ഏഴുമാസമായി പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുമായി ജൂണ്‍ 26ന് കര്‍ഷകര്‍ മറ്റൊരു 'ട്രാക്റ്റര്‍ റാലി' കൂടി നടത്തും. ഭാരതീയ കിസാന്‍ യൂനിയന്‍(ബികെയു) ആസ്ഥാനമായ സിസൗഹലിയില്‍ നിന്ന് നൂറുകണക്കിന് ട്രാക്ടറുകള്‍ ഗാസിയാബാദിലെ യുപി ഗേറ്റിലെത്തും. പടിഞ്ഞാറന്‍ യുപി ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ജൂണ്‍ 26ന് യുപി ഗേറ്റില്‍ സമ്മേളിക്കാന്‍ സിസൗലിയിലെ ബികെയു ആസ്ഥാനത്ത് നടന്ന യോഗം തീരുമാനിച്ചതായി ബികെയു നേതാവ് ഗൗരവ് ടികായത്ത് പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ട്രാക്ടറുകളില്‍ 'ട്രാക്റ്റര്‍ റാലി' രൂപത്തില്‍ വരാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുപി ഗേറ്റില്‍ ഉള്‍പ്പെടെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷിക പ്രതിഷേധത്തിന് പുതിയ പ്രചോദനം നല്‍കാനുള്ള ശ്രമമായാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
ഇതേത്തുടര്‍ന്ന് സഹാറന്‍പൂരില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാഴാഴ്ച യുപി ഗേറ്റിലേക്കുള്ള യാത്ര ആരംഭിച്ചു. മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരും അവരോടൊപ്പം ചേരും. ജൂണ്‍ 25 ഉച്ചയോടെ അവര്‍ യുപി ഗേറ്റിലെത്തി പ്രതിഷേധത്തിന് പിന്തുണ നല്‍കും. ദേശീയപാതയിലൂടെ വരുന്നവര്‍ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അച്ചടക്കം പാലിക്കണമെന്നും നിര്‍ദേശം നല്‍കിയതായി ടികായത്ത് പറഞ്ഞു. ട്രാക്ടര്‍ റാലി ദേശീയപാതയിലൂടെ സഞ്ചരിക്കും. ജില്ലാ ഭരണകൂടം അതിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷേധത്തിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. അതനുസരിച്ച് തടസ്സമുണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. സമാധാനപരമായ രീതിയില്‍ പ്രതിഷേധം നടക്കുമെന്ന് കര്‍ഷക നേതാക്കള്‍ ഉറപ്പ് നല്‍കിയതായും ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Farmers plan another tractor rally to UP Gate tomorrow
RELATED STORIES
ഇന്ഡിഗോ വിമാനം ആകാശച്ചുഴിയില് കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാര്, ...
21 May 2025 5:06 PM GMTഅലി ഖാന് മഹ്മൂദാബാദിന് എതിരായ പരാമര്ശം;സുപ്രിംകോടതി ജഡ്ജിമാര്ക്ക്...
21 May 2025 4:58 PM GMTസഹോദരിയുടെ പരാതി, വ്ലോഗര് രോഹിത്തിനെതിരെ കേസ്
21 May 2025 4:15 PM GMTസംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്; ജാഗ്രത പാലിക്കണമെന്ന്...
21 May 2025 4:07 PM GMTപൊറോട്ടക്കൊപ്പം ഗ്രേവി സൗജന്യമായി വേണമെന്ന് വാശിപിടിക്കാനാവില്ല:...
21 May 2025 4:02 PM GMTഡ്രൈവിങ് പഠിക്കുന്നതിനിടെ കാര് കിണറ്റില് വീണു; 64കാരിയെ...
21 May 2025 3:52 PM GMT