Sub Lead

കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ സ്റ്റഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് പോലിസ്; ആവശ്യം തള്ളി ഡല്‍ഹി സര്‍ക്കാര്‍

കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ താല്‍കാലിക ജയിലുകള്‍ക്കായി 9 സ്‌റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്നായിരുന്നുപോലിസ് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ സ്റ്റഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് പോലിസ്; ആവശ്യം തള്ളി ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ ഒമ്പത് സ്‌റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന പോലിസ് ആവശ്യം ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ തള്ളി. കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ താല്‍കാലിക ജയിലുകള്‍ക്കായി 9 സ്‌റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്നായിരുന്നുപോലിസ് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ഛന്ദ രംഗത്തെത്തി. കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊപ്പം നില്‍ക്കരുത്. കര്‍ഷകര്‍ തീവ്രവാദികള്‍ അല്ലെന്നും രാഘവ് ഛന്ദ എംഎല്‍എ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്‌റ്റേഡിയങ്ങള്‍ വിട്ടു നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ജന്തര്‍മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പോലിസ് വലയത്തിലാണ്. അതിര്‍ത്തിയില്‍ പോലിസ് നടപടി കടുപ്പിച്ചതോടെ കര്‍ഷകര്‍ കൂട്ടം തിരിഞ്ഞ് ഡല്‍ഹി നഗരത്തിനുള്ളില്‍ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചത്.

Next Story

RELATED STORIES

Share it