Sub Lead

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീന്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടു

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീന്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടു
X

കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനു വേണ്ടി രണ്ടുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഖമറുദ്ദീനെതിരേ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും ഇവ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് നടപടി. ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും. അതേസമയം, സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എം സി ഖമറുദ്ദീന്‍ ആവര്‍ത്തിച്ചിരുന്നത്. മാത്രമല്ല, ജ്വല്ലറി എംഡിയായ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം പൂക്കോയ തങ്ങളാണ് ഇതെല്ലാം ചെയ്തതെന്നുമാണ് ഖമറുദ്ദീന്റെ വാദം. അതേസമയം ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, എം സി ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 112 ആയി.

Fashion gold scam: MC Khamaruddin MLA remanded in custody

Next Story

RELATED STORIES

Share it