Big stories

തകരാര്‍ പരിഹരിച്ചു; ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന്

ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്ന പദ്ധതിയുടെ ചെലവ് 978 കോടി രൂപയാണ്.

തകരാര്‍ പരിഹരിച്ചു; ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന്
X

ന്യൂഡല്‍ഹി: സാങ്കേതിക തകരാര്‍ കാരണം വിക്ഷേപണം അവസാനനിമിഷം മാറ്റിവച്ച ചന്ദ്രയാന്‍-2 ജൂലൈ 22നു ഉച്ചയ്ക്ക് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയുള്ള വിക്ഷേപണസമയം മാറ്റി ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ച ശേഷമുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. മാര്‍ക്ക് 3ന്റെ ക്രയോജനിക് സ്‌റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണമായും പരിഹരിച്ചു. മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന ഇന്നലെയാണ് പൂര്‍ത്തിയാക്കിയത്. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയതോടെയാണ് പുതിയ വിക്ഷേപണ തിയ്യതി തീരുമാനിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ജിഎസ്എല്‍വിയുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നീട്ടിവച്ചത്. തുടര്‍ന്ന്, നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ച് ദൗത്യം നീട്ടിയ അറിയിപ്പ് നല്‍കിയത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കേയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതീവ മുന്‍കരുതല്‍ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവച്ചത്. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്ന പദ്ധതിയുടെ ചെലവ് 978 കോടി രൂപയാണ്.



Next Story

RELATED STORIES

Share it