Sub Lead

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് അമേരിക്ക അംഗീകാരം നല്‍കി; ഒറ്റ ഡോസിന് 14 കോടി രൂപ

സ്വിസ് മരുന്നകമ്പനിയായ നോവാര്‍ട്ടിസ് ആണ് സോള്‍ഗെന്‍സ്മ എന്ന മരുന്നിന്റെ നിര്‍മാതാവ്. പാരമ്പര്യമായി കൈമാറപ്പെടുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതക തകാറിനെ ജീന്‍ തെറാപ്പിയിലൂടെയാണ് ചികില്‍സിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് അമേരിക്ക അംഗീകാരം നല്‍കി; ഒറ്റ ഡോസിന് 14 കോടി രൂപ
X

വാഷിങ്ടണ്‍: ലോകത്ത് ഇന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. കുട്ടികളുടെ പേശീ ചലനശേഷിയെ നശിപ്പിക്കുന്ന അപൂര്‍വ്വ രോഗത്തിനുള്ള മരുന്നാണിത്. 21.25 ലക്ഷം ഡോളര്‍(ഏകദേശം 14 കോടി രൂപ) ആണ് ഈ മരുന്നിന്റെ വില.

സ്വിസ് മരുന്നകമ്പനിയായ നോവാര്‍ട്ടിസ് ആണ് സോള്‍ഗെന്‍സ്മ എന്ന മരുന്നിന്റെ നിര്‍മാതാവ്. പാരമ്പര്യമായി കൈമാറപ്പെടുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതക തകാറിനെ ജീന്‍ തെറാപ്പിയിലൂടെയാണ് ചികില്‍സിക്കുന്നത്. കുട്ടികളുടെ പേശികളെ ദുര്‍ബലമാക്കുന്ന ജീനുകളിലാണ് ഈ മരുന്ന് ഉപയോഗിച്ച് ചികില്‍സ നടത്തുക. ആദ്യം ചലന ശേഷി നഷ്ടപ്പെടുത്തുകയും പിന്നീട് ഭക്ഷണം വിഴുങ്ങാനും ശ്വസിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിവരികയും ചെയ്യും. അമേരിക്കയില്‍ ഓരോ വര്‍ഷവും 400ഓളം കുട്ടികള്‍ക്കാണ് ഈ രോഗം ബാധിക്കുന്നത്.

രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ജനിതക പരിശോധന നടത്തിയാണ് ചികില്‍സ തീരുമാനിക്കുക. ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകുന്നതാണ് ഈ മരുന്ന് ഉപയോഗിച്ചുള്ള ജീന്‍ തെറാപ്പി ചികില്‍സ.

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വര്‍ഷം 4,25,000 ഡോളര്‍ വീതം അഞ്ച് വര്‍ഷം കൊണ്ട് പണം അടച്ചു തീര്‍ക്കാം. ചികില്‍സ ഫലിച്ചില്ലെങ്കില്‍ ഭാഗിക ഇളവ് നല്‍കും.

സ്പിന്റാസ എന്ന മറ്റൊരു മരുന്നിനും അമേരിക്ക അംഗീകാരം നല്‍കിയിട്ടുണ്ട്. ഒറ്റ തവണ നല്‍കുന്നതിന് പകരം നാല് മാസം കൂടുമ്പോള്‍ നല്‍കുന്ന മരുന്നാണിത്. ബയോജന്‍ നിര്‍മിക്കുന്ന ഈ മരുന്നിന് ആദ്യ വര്‍ഷം 7,50,000 ഡോളറും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 3,50,000 ഡോളര്‍ വീതവുമാണ് വില.

Next Story

RELATED STORIES

Share it