Sub Lead

മാര്‍ച്ച് 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍

എല്ലാവരെയും ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മാര്‍ച്ച് 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: 2021 മാര്‍ച്ച് 31നകം എല്ലാ അക്കൗണ്ടുകളും അതത് ഉപഭോക്താക്കളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച ബാങ്കുകളോട് ആവശ്യപ്പെട്ടു.

എല്ലാവരെയും ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

'മാര്‍ച്ച് 31 ഓടെ എല്ലാ അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിച്ചിരിക്കണം. അതേപോലെ തന്നെ സമാന കാലയളവില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കണം.' - ബാങ്കുകളോട് നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ 73-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഡിജിറ്റല്‍ ഇതര പേയ്മെന്റുകള്‍ ബാങ്കുകള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഡിജിറ്റല്‍ പേയ്മെന്റ് തന്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it