Sub Lead

യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍

ഫെബ്രുവരി ഒമ്പതിന് പരീക്ഷയ്ക്കായി കൊമേഴ്‌സ് കോളജില്‍ പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അവളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയപ്പോള്‍ വിനയ് ബിഹാരിയാണ് കോള്‍ സ്വീകരിച്ചതെന്ന് ഇരയുടെ അമ്മ ആരോപിച്ചു.

യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍
X

പട്‌ന: ഇരുപത്തിയഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ബിജെപി എംഎല്‍എ വിനയ് ബിഹാരിക്കെതിരെ പട്‌ന പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി ഒമ്പതിന് പരീക്ഷയ്ക്കായി കൊമേഴ്‌സ് കോളജില്‍ പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അവളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയപ്പോള്‍ വിനയ് ബിഹാരിയാണ് കോള്‍ സ്വീകരിച്ചതെന്ന് ഇരയുടെ അമ്മ ആരോപിച്ചു.

ഐപിസി സെക്ഷന്‍ 366, 120 ബി എന്നിവ പ്രകാരമാണ് അഗം കുവാന്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി എസ്എച്ച്ഒ സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പട്‌നയിലെ ഭൂത്‌നാഥ് റോഡിലുള്ള പ്രോഗസീവ് കോളനിയിലെ താമസക്കാരിയായ റിഷിമ രാജിനെയാണ് തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 9ന് രാവിലെ 9 മണിക്ക് കൊമേഴ്‌സ് കോളേജിലേക്ക് പോയ അവര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നുവെന്ന് അമ്മ രേഖാകുമാരി പറഞ്ഞു.

'വൈകിട്ട് 3 മണിയായിട്ടും അവള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഞാന്‍ അവളെ ഫോണില്‍ ബന്ധപ്പെട്ടു, അത് സ്വിച്ച് ഓഫ് ആയിരുന്നു. 3.10 ന്, അവളുടെ ഫോണില്‍ നിന്ന് തങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചു, 7304210830 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. താന്‍ ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആ കോള്‍ സ്വീകരിച്ചത് ബിജെപി എംഎല്‍എ വിനയ് ബിഹാരിയാണ്-രേഖ പറഞ്ഞു.

'എംഎല്‍എ വിനയ് ബിഹാരി ആദ്യം എന്നോട് ഒരു മണിക്കൂറിന് ശേഷം വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറിന് ശേഷം വീണ്ടും ബന്ധപ്പെട്ടപ്പോള്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി തന്റെ അനന്തരവന്‍ രാജീവ് സിംഗിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എസ്പിയോ ഡിഎസ്പിയോ പോയിട്ട് പ്രയോജനമില്ലെന്നും രേഖ പറഞ്ഞു.

'മഹാത്മാഗാന്ധി നഗറിലുള്ള രാജീവ് സിങ്ങിന്റെ വീട്ടില്‍ ഞാന്‍ ചെന്നപ്പോള്‍, അങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അറിയിച്ചു. രാജീവ് സിംഗ് അവരുടെ മകനാണ്, പക്ഷേ അവന്‍ അമ്മാവന്‍ വിനയ് ബിഹാരിക്കൊപ്പമാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ബെട്ടിയയിലെ ലോറിയ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് വിനയ് ബിഹാരി. ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it