- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചക നിന്ദ നടത്തിയ ഹിന്ദുത്വ സന്യാസിയുടെ സഹായിയുടെ പരാതി; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസ്
ഗാസിയാബാദ്(യുപി): പ്രവാചക നിന്ദ നടത്തിയ കുപ്രസിദ്ധ വിദ്വേഷപ്രാസംഗികനായ ഹിന്ദുത്വസന്യാസി യതി നരസിംഹാനന്ദിന്റെ സഹായിയുടെ പരാതിയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നരസിംഹാനന്ദനെതിരേ ഒന്നിലധികം കേസുകളും മുസ് ലിം സംഘടനകളില്‍ നിന്ന് പ്രതിഷേധവും നേരിടുന്നതിനിടെയാണ് യുപി പോലിസിന്റെ വിചിത്ര നടപടി. ഒക്‌ടോബര്‍ മൂന്നിന് നരസിംഹാനന്ദിന്റെ പഴയ പരിപാടിയുടെ വീഡിയോ ക്ലിപ്പിങ് സുബൈര്‍ പോസ്റ്റ് ചെയ്തതിനാല്‍ തനിക്കെതിരേ മുസ്‌ലിംകള്‍ അക്രമം അഴിച്ചുവിട്ടതായി യതി നരസിമഹാനന്ദ സരസ്വതി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഉദിത ത്യാഗി കവിനഗര്‍ പോലിസിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സെക്ഷന്‍ 196 (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 228 (കെട്ടിച്ചമക്കല്‍), 299 (മതവികാരം വ്രണപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുബൈറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
വെള്ളിയാഴ്ച രാത്രി നരസിംഹാനന്ദിന്റെ നിയന്ത്രണത്തിലുള്ള ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിന് പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. നരഹിസിംഹാനന്ദിന്റെ പ്രകോപനപരമായ പ്രസ്താവനകളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചം ഉയര്‍ന്നത്. തുടര്‍ന്ന് പരിസരത്ത് പോലിസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിനിടെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് 10 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. ഇതിനെ ക്ഷേത്രം ആക്രമണമായാണ് ഹിന്ദുത്വര്‍ ചിത്രീകരിച്ചത്. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രതിനിധികള്‍ പോലിസ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയ്ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ദസ്‌ന ക്ഷേത്രം ലക്ഷ്യമിടാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഹമ്മദ് സുബൈര്‍, എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസി, ഇസ്‌ലാമിക പണ്ഡിതന്‍ അര്‍ഷാദ് മദനി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഹിന്ദു സംഘടനകള്‍ക്കെതിരേ പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് സുബൈറിനെതിരെ പോലിസില്‍ പരാതി നല്‍കിയതായി ഉദിത ത്യാഗി പറഞ്ഞു.
സപ്തംബര്‍ 19 ന് ലോഹ്യ നാഗയിലെ ഹിന്ദി ഭവനില്‍ നടന്ന പരിപാടിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നരസിംഹാനന്ദിനെതിരെ ഒക്ടോബര്‍ 3ന് സബ് ഇന്‍സ്‌പെക്ടര്‍ ത്രിവേന്ദ്ര സിങ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. മതവികാരങ്ങളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. പിന്നീട് വിവിധ സ്റ്റേഷനുകളില്‍ യതി നരസിംഹാനന്ദിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT