- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഖിലേഷിനെതിരേ വിവാദ പോസ്റ്റ്: യുപിയില്‍ ഫേസ്ബുക്ക് മേധാവിക്കെതിരേ കേസ്
കനൂജ് ജില്ലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുക്കര്‍ബര്‍ഗിനെകൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരായ വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരേ കേസ്. കനൂജ് ജില്ലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുക്കര്‍ബര്‍ഗിനെകൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാദവിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റുചെയ്യാന്‍ അദ്ദേഹത്തിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. യുപിയിലെ കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. 'ബുവാ ബാബു' എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പേജില്‍ സമാജ്‌വാദി പാര്‍ട്ടി മേധാവിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടന്നതായി അമിത് കുമാര്‍ പരാതിയില്‍ പറയുന്നു.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളായ ബിഎസ്പി അധ്യക്ഷ മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കിയപ്പോഴാണ് 'ബുവാ ബാബുവ' എന്ന പദം ഉണ്ടായത്.
'അന്വേഷണത്തിനിടെ (ഫേസ്ബുക്ക്) പേജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സക്കര്‍ബര്‍ഗിന്റെ പേര് ഉയര്‍ന്നുവന്നതെന്ന് ഒരു മുതിര്‍ന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT