- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജ ടവറില്‍ വന്‍ തീപ്പിടിത്തം(വീഡിയോ)
അബ്‌കോ ടവര്‍ എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ ചൊവ്വാഴ്ച രാത്രി വന്‍ തീപ്പിടിത്തം. എന്നാല്‍, ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. അബ്‌കോ ടവര്‍ എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. മിന ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സമീപ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിക്കുകയാണ്. അഗ്‌നിശമന സേനാംഗള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് ലൈനിലുണ്ടായ തീപ്പിടിത്തമാണ് അപകട കാരണമെന്നു സംശയിക്കുന്നു. പാര്‍ക്കിങ് ഉള്‍പ്പെടെ 47 നിലകളാണ് അല്‍ നഹ്ദയിലെ കെട്ടിടത്തിനുള്ളത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫഌറ്റുകളിലടക്കം നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. കൊറോണ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്. നിരവധി പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി ആംബുലന്‍സുകളും വാഹനങ്ങളും കെട്ടിടത്തിനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
RELATED STORIES
കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആദ്യ മരണം...
25 May 2025 2:42 PM GMTകനത്ത മഴ; ഉത്തര്‍പ്രദേശില്‍ എസിപി ഓഫീസ് തകര്‍ന്ന് സബ്ഇന്‍സ്പെക്ടര്‍...
25 May 2025 2:29 PM GMTതോട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികള്‍...
25 May 2025 2:27 PM GMTമെക്സിക്കോയില്‍ ജഡ്ജിമാരെ ജനങ്ങള്‍ തിരഞ്ഞെടുക്കും; വോട്ടെടുപ്പ് ജൂണ്‍ ...
25 May 2025 2:22 PM GMTവഖ്ഫ് ഭേദഗതി നിയമം ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളി: ജംഇയ്യത്തുല്‍...
25 May 2025 1:22 PM GMTവിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 May 2025 1:08 PM GMT