- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയിലെ ഗുസ്തി അഖാഡയില് വെടിവയ്പ്; അഞ്ചു മരണം

റോഹ്തക്: ഹരിയാനയിലെ റോഹ്തക്കില് ഗുസ്തി അഖാഡയില് നടന്ന വെടിവയ്പില് അഞ്ചുപേര് മരിച്ചു. രണ്ട് പേര്ക്ക് പരിക്കേറ്റു. മരിച്ചവരില് രണ്ട് വനിതാ ഗുസ്തിക്കാരും പരിശീലകനുമാണുള്ളതെന്ന് ദൈനിക് ജാഗരണ് റിപോര്ട്ട് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് റോഹ്താക്കിലെ ജാത് കോളേജിനോട് ചേര്ന്നുള്ള മെഹര് സിങ് അഖാഡയില് വെടിവയ്പുണ്ടായത്. വിവരറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് അന്വേഷിക്കാന് തുടങ്ങി. വ്യക്തി വൈരാഗ്യം മൂലമാണ് വെടിവയ്പ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പില് ഏഴ് പേര്ക്ക് വെടിയേല്ക്കുകയും ഇതില് അഞ്ച് പേര് മരണപ്പെടുകയുമായിരുന്നു. മരിച്ചവരില് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് മാലിക്, പൂജ, സാക്ഷി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിന് അയച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Five killed, two injured in firing at Rohtak's Mehar Singh Akhada
RELATED STORIES
വഖഫ് ഭേദഗതി ബില്: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ...
1 April 2025 3:44 PM GMTകുന്നുംകൈ ഗൾഫ് കോർഡിനേഷൻ ഈദ് സംഗമം നടത്തി.
1 April 2025 3:39 PM GMTവഖഫ്: എം പി മാരെ ഭീഷണിപ്പെടുത്തരുത് - ഐ എസ് എം
1 April 2025 3:17 PM GMTയുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMTഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ...
1 April 2025 11:33 AM GMT