Sub Lead

ലിവിവില്‍ റഷ്യ ആക്രമണം തുടങ്ങി; യുക്രെയ്ന്‍ മന്ത്രിമാരുമായി ബൈഡന്റെ കൂടിക്കാഴ്ച

ശനിയാഴ്ച രണ്ട് യുക്രെയ്‌നിയന്‍ മന്ത്രിമാരുമായി വാര്‍സോയില്‍ വെച്ചാണ് ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് യുക്രെയ്‌നിയന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

ലിവിവില്‍ റഷ്യ ആക്രമണം തുടങ്ങി; യുക്രെയ്ന്‍ മന്ത്രിമാരുമായി ബൈഡന്റെ കൂടിക്കാഴ്ച
X

വാര്‍സോ: യുക്രെയ്‌നിലെ തന്ത്രപ്രധാന പട്ടണങ്ങളിലൊന്നായ ലിവിവില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങി. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ഡോണ്‍ബാസിനെ പൂര്‍ണമായും പിടിച്ചെടുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റഷ്യ പറഞ്ഞു.

അതിനിടെ, യുക്രെയ്‌നിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രണ്ട് യുക്രെയ്‌നിയന്‍ മന്ത്രിമാരുമായി വാര്‍സോയില്‍ വെച്ചാണ് ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് യുക്രെയ്‌നിയന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവും യുക്രെയ്‌നില്‍ നിന്ന് പോളണ്ടിലെത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.

സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രെയ്‌നിയന്‍ അഭയാര്‍ത്ഥി പ്രവാഹമുള്ള വാര്‍സോ ട്രെയിന്‍ സ്‌റ്റേഷന് എതിര്‍വശത്താണ് ചര്‍ച്ച നടന്ന ഹോട്ടല്‍. റഷ്യയുടെ ആക്രമണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 22ന് വാഷിംഗ്ടണില്‍ വെച്ച് ബൈഡന്‍ കുലേബയെ കണ്ടിരുന്നു.

അതിനുശേഷം, മാര്‍ച്ച് 5ന് പോളണ്ടില്‍ കുലേബ യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ അധിനിവേശത്തിനെതിരെ 'നട്ടെല്ല്' കാണിച്ചതിന് യുക്രെയ്‌നിയക്കാരെ അദ്ദേഹം പ്രശംസിക്കുകയും 1989 ല്‍ ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ ജനാധിപത്യ അനുകൂല പ്രതിഷേധവുമായി അവരുടെ പ്രതിരോധത്തെ താരതമ്യം ചെയ്യുകയും ചെയ്തു. യുക്രെയ്ന്‍ന്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോളിഷ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

Next Story

RELATED STORIES

Share it