Sub Lead

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്,  9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
X

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇന്ന് കൊല്ലം ,പത്തനംതിട്ട, കോട്ടയം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും

നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം തുറന്നു. നിലവില്‍ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തി. മറ്റിടങ്ങളില്‍ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു.

സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ മഴ കുറവാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കോഴിക്കോടും കാസര്‍കോടും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കന്‍ മേഖലകളില്‍ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതല്‍ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

കാസര്‍കോട് രാവിലെ വീണ്ടും മഴ ശക്തമാകുകയാണ്. വയനാട്ടില്‍ മഴ തീരെ കുറയുകയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ശരാശരി 15.27 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇന്ന് പെയ്തത്. കോഴിക്കോട്ട് ജില്ലയിലും മഴ കുറഞ്ഞു. പാലക്കാട് ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ വിട്ടുനില്‍ക്കുകയാണ്.

കോട്ടയത്ത് ഇന്ന് മഴ കനത്തു. രാവിലെ മുതല്‍ നല്ല മഴയാണ് പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ചെറിയ തോതില്‍ ഇറങ്ങി തുടങ്ങിയിരുന്നെങ്കിലും മഴ വീണ്ടും കനത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 26,500 പേര്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it