Sub Lead

ആന്ധ്രായിലെ പ്രളയം: 59 മരണം, 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍

ഇന്നലെ മുതല്‍ മഴകുറഞ്ഞിട്ടുണ്ട്. എന്നാല്‍ അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്

ആന്ധ്രായിലെ പ്രളയം: 59 മരണം, 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍
X

അമരാവതി: ആന്ധ്രാപ്രദേശിലുണ്ടായ പ്രളയത്തില്‍ ഇതുവരേ മരിണപ്പെട്ടത് 59 പേര്‍. 25 ഗ്രാമങ്ങള്‍ വെള്ളത്തിനടയിലായി. ഇന്നലെ മുതല്‍ മഴകുറഞ്ഞിട്ടുണ്ട്. എന്നാല്‍ അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. നാലായിരത്തിലേറെ ഹെക്ടര്‍ കൃഷി് നാശിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നു. പ്രധാന പാലങ്ങള്‍ അടക്കം കുത്തൊഴുക്കില്‍ തകര്‍ന്നതിനാല്‍ കിഴക്കന്‍ ജില്ലകളിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങളാണ് വെള്ളത്തിനടയിലായത്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റെയ്‌ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിര്‍ദേശം തുടരുകയാണ്. അന്നമയ അണക്കെട്ടില്‍ നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കിയതോടെ കഡപ്പ ജില്ലയിലും സ്ഥിതി രൂക്ഷമാണ്. ചിറ്റൂര്‍ നെല്ലൂര്‍ അടക്കം കാര്‍ഷിക മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനനഗരമായ അമരാവതിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും തെലങ്കാന തലസ്ഥാനമായ ഹൈദരാബാദുമായുള്ള ബന്ധം ചിലയിടങ്ങളില്‍ മുടങ്ങിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it