Sub Lead

ഫ്‌ളോറിഡ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ ട്രംപ് അനുകൂലിയുടെ വെടിവയ്പ്പ്; രണ്ട് മരണം, ആറ് പേര്‍ക്ക് പരിക്ക്(വീഡിയോ)

ഫ്‌ളോറിഡ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ ട്രംപ് അനുകൂലിയുടെ വെടിവയ്പ്പ്; രണ്ട് മരണം, ആറ് പേര്‍ക്ക് പരിക്ക്(വീഡിയോ)
X

ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ ട്രംപ് അനുകൂലി നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. ഉച്ചഭക്ഷണ സമയത്ത് സ്റ്റുഡന്റ് യൂണിയന്‍ കെട്ടിടത്തിന് സമീപം 20കാരനായ ഫീനിക്‌സ് ഇക്‌നറാണ് വെടിവയ്പ്പ് നടത്തിയതെന്ന് പോലിസ് അറിയിച്ചു.


പിന്നീട് ഇയാളെ പോലിസ് വെടിവെച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. ലിയോണ്‍ കൗണ്ടി പോലിസിലെ മാതൃകാ ഉദ്യോഗസ്ഥയായിരുന്ന ജസീക്ക ഇക്‌നറുടെ മകനാണ് പ്രതിയെന്നും അവരുടെ തോക്കാണ് പ്രതി ഉപയോഗിച്ചതെന്നും പോലിസ് ഉദ്യോഗസ്ഥനായ വാള്‍ട്ട് മക്‌നീല്‍ പറഞ്ഞു. വെടിവയ്പുണ്ടായ സ്ഥലത്ത് നിന്നും ഒരു ഷോട്ട് ഗണ്ണും ലഭിച്ചിട്ടുണ്ട്.ഇയാള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്‌ളോറിഡ ഘടകത്തിന്റെ പ്രവര്‍ത്തകനാണ്.


Next Story

RELATED STORIES

Share it