Sub Lead

വനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

വനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
X

തിരുവനന്തപുരം: വനനിയമഭേദഗതിക്കുള്ള ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വിവിധ കോണുകളില്‍ നിന്ന് ലഭിച്ച 140 പരാതികള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ പരിശോധിക്കും. ഈ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടികള്‍ തീരുമാനിക്കുക. ബില്ലില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളും തേടും. ആവശ്യമെങ്കില്‍ മലയോര കര്‍ഷക സംഘടനകളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളില്‍ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it