Sub Lead

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു

1963ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു
X

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1956നും 64നും ഇടയില്‍ ഇന്ത്യയ്ക്കു വേണ്ടി 50ഓളം മല്‍സരം കളിച്ചിട്ടുള്ള ചുനി ഗോസ്വാമിക്ക് കീഴിലാണ് ഇന്ത്യ 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയത്. 1964ല്‍ ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചതും ചുനി ഗോസ്വാമിയുടെ മികവിലായിരുന്നു. 1960ലെ റോം ഒളിംപിക്‌സിലും ഇന്ത്യയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു.

ക്ലബ്ബ് കരിയറില്‍ മോഹന്‍ ബഗാന്റെ വിശ്വസ്ത താരമായിരുന്ന ചുനി ഗോസ്വാമി 1954 മുതല്‍ 1968വരെ ബഗാനു വേണ്ടി കളിച്ചു. 1960 മുതല്‍ 1964 വരെ മോഹന്‍ ബഗാന്റെ ക്യാപ്റ്റനായിരുന്നു.

ഈയിടെ അന്തരിച്ച പി കെ ബാനര്‍ജി, തുളസിദാസ് ബലറാം, ചുനി ഗോസ്വാമി എന്നിവരായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ മുന്നേറ്റനിരയ്ക്ക് ചുക്കാന്‍പിടിച്ചത്. 1962ല്‍ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം ഗോസ്വാമി നേടിയിരുന്നു. 1964ലാണ് ചുനി ഗോസ്വാമി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റിലും ചുനി ഗോസ്വാമിക്ക് മികച്ച നേട്ടം കൈവരിക്കാനായിരുന്നു. ബംഗാള്‍ രഞ്ജി ടീമിന്റെ നായകനായി സേവനമനുഷ്ഠിച്ച് ഇദ്ദേഹത്തെ 1963ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു.


Next Story

RELATED STORIES

Share it