- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ഭൂമി തര്‍ക്കത്തിനിടെയുണ്ടായ അടിപിടിക്കിടെ മുന്‍ മുന്‍ എംഎല്‍എ മരിച്ചു
നിഗാസന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നുതവണ സ്വതന്ത്ര എംഎല്‍എയായി നിയമസഭയിലെത്തിയ നിര്‍വേന്ദ്ര കുമാര്‍ മിശ്ര എന്ന മുന്നയാണ് മരിച്ചത്

ലഖിംപൂര്‍ ഖേരി: ഭൂമി തര്‍ക്കത്തിനിടെയുണ്ടായ അടിപിടിക്കിടെ വീണ് മുന്‍ എംഎഎല്‍എ മരിച്ചു. നിഗാസന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നുതവണ സ്വതന്ത്ര എംഎല്‍എയായി നിയമസഭയിലെത്തിയ നിര്‍വേന്ദ്ര കുമാര്‍ മിശ്ര എന്ന മുന്നയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ത്രികോലിയ പ്രദേശത്തെ സാമ്പൂര്‍നഗര്‍ പോലിസ് സ്റ്റേഷന്റെ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം. ഭൂമി സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും നിര്‍വേന്ദ്ര കുമാര്‍ മിശ്രയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇതിനിടെ നിലത്തുവീണ നിര്‍വേന്ദ്ര കുമാര്‍ മിശ്രയെ ഉടന്‍ പാലിയ സിഎച്ച്‌സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു എസ് പി സത്യേന്ദ്ര കുമാര്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കിഷോര്‍ കുമാര്‍ ഗുപ്ത എന്നയാള്‍ ഭൂമി കൈവശപ്പെടുത്തിയതിനെതിരേയാണ് മുന്‍ എംഎല്‍എ നിര്‍വേന്ദ്ര കുമാര്‍ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിനിടെ മുന്‍ എംഎല്‍എ താഴെ വീണു. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരിക്കേറ്റിട്ടില്ലെന്നു ദൃക്സാക്ഷികള്‍ പറഞ്ഞതായും മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂവെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും റേഞ്ച് ഐജി ലക്ഷ്മി സിങ് പറഞ്ഞു. അന്തരിച്ച എംഎല്‍എയ്ക്കും മകനുമെതിരേ ഭൂമി തര്‍ക്കത്തില്‍ നടപടി സ്വീകരിച്ചിരുന്നതായും ഐജി പറഞ്ഞു. അതേസമയം, തന്റെ പിതാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി മകന്‍ സഞ്ജീവ് മുന്ന ആരോപിച്ചു. സ്ഥലത്തെത്തിയ ഒരു കൂട്ടം ആളുകള്‍ പിതാവിനെ മര്‍ദ്ദിച്ചു. ഞാനും തിരിച്ചടിച്ചു. പിതാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടെന്നും സഞ്ജീവ് മുന്ന പറഞ്ഞു. 40 ഓളം ആളുകള്‍ ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം ഞങ്ങള്‍ ചിലരെ പിടികൂടി. പക്ഷേ, പാലിയ സിഒ വന്ന് അവരെ വിട്ടയച്ചു. കൂടാതെ തന്റെ മാതാവിനെയും ഭാര്യയെയും ലാത്തി കൊണ്ട് അടിച്ചതായും അദ്ദേഹം ആരോപിച്ചു.
Former MLA Beaten To Death Over Land Dispute In UP, Claims Son
RELATED STORIES
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന്; സീരിയല്‍ നടന് റോഷന് ഉല്ലാസ്...
18 May 2025 1:16 PM GMTഗീ വര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ...
18 May 2025 1:12 PM GMTഓപ്പറേഷന് സിന്ദൂര്‍ വിശദീകരണത്തെ കുറിച്ചുള്ള പോസ്റ്റ്; സര്‍വകലാശാല...
18 May 2025 12:53 PM GMTകോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം
18 May 2025 12:13 PM GMTഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ വധിച്ചെന്ന് ഇസ്രായേല്‍; മൃതദേഹം...
18 May 2025 11:51 AM GMTലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു
18 May 2025 11:41 AM GMT