- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം; യുഎസ് ഓപണിനിടെ പീഡിപ്പിച്ചെന്ന് മുന്‍ മോഡല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡോണള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. ഡോണള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ മോഡല്‍ ആമി ഡോറിസാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. 1997ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ വിഐപി സ്യൂട്ടില്‍ വച്ചാണ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ആമി ഡോറിസ് ബ്രിട്ടനിലെ 'ദി ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അയാള്‍ നിര്‍ബന്ധപൂര്‍വം എന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയെന്നും അപ്പോള്‍ കൂടുതല്‍ ബലപ്രയോഗത്തിലൂടെ എന്റെ ശരീരഭാഗങ്ങളിലെല്ലാം അയാള്‍ സ്പര്‍ശിച്ചതായും ഡോറിസ് ആരോപിച്ചു. ട്രംപിന്റെ കമ്പനിയിലുള്ള പലരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.
സംഭവം നടക്കുമ്പോള്‍ ആമി ഡോറിസിന് 24 വയസ്സായിരുന്നു പ്രായം. നേരത്തേ പലരും ട്രംപിനെതിരേ ലൈഗികാരോപണം ഉന്നയിച്ചിരുന്നു. 1990കളുടെ മധ്യത്തില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വച്ച് തന്നെ ട്രംപ് ബലാല്‍സംഗം ചെയ്തതായി പ്രമുഖ അമേരിക്കന്‍ കോളമിസ്റ്റ് ഇ ജീന്‍ കരോലിന്‍ ആരോപിച്ചിരുന്നു. അതേസമയം, നവംബര്‍ 3ന് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ അറിയിച്ചു.
Former model Amy Dorris accuses Donald Trump of sexual assault
RELATED STORIES
12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന് അറസ്റ്റില്‍
1 Aug 2025 11:50 AM GMTഡോ. ഹാരിസിനെ കുടുക്കാന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നടത്തുന്ന...
1 Aug 2025 11:42 AM GMTചൂരല്‍മല പുനരധിവാസം: ഒരു വീടിന് ജിഎസ്ടി ഉള്‍പ്പെടെ ചെലവ് 26.95 ലക്ഷം;...
1 Aug 2025 11:40 AM GMTകന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
1 Aug 2025 11:28 AM GMT'പണി തരുമോ?'; ഏതൊക്കെ തൊഴിലിനെ എഐ ബാധിക്കുമെന്ന പഠനം പുറത്തിറക്കി...
1 Aug 2025 10:59 AM GMTവംശഹത്യയുടെ കാലത്തെ ഹോളോകോസ്റ്റ് ഓര്‍മകള്‍
1 Aug 2025 10:57 AM GMT