Sub Lead

റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി അന്തരിച്ചു

റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി അന്തരിച്ചു
X
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 68 വയസ്സായിരുന്നു. ചെമ്പൂരിലെ സബര്‍ബനിലെ വീട്ടിലാണ് അന്ത്യം. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിരുന്ന ചക്രബര്‍ത്തി 2009 ല്‍ റിസര്‍വ് ബാങ്കില്‍ ഡെപ്യൂട്ടി ഗവര്‍ണറായി ജോലിയില്‍ പ്രവേശിക്കുകയും 2014ല്‍ രാജിവയ്ക്കുകയും ചെയ്തു. ഇതിനു മുമ്പ് ചക്രബര്‍ത്തി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിപ്പിച്ചിരുന്നു. പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിലെ നയപരമായ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളെ തുടര്‍ന്ന് അന്നത്തെ ഗവര്‍ണര്‍ ഡി സുബ്ബറാവു ഇദ്ദേഹത്തെ പല ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. രാജിവച്ച ശേഷം

ലണ്ടനിലേക്ക് പോവുകയും അവിടെ ബാങ്ക് ഓഫ് ബറോഡയില്‍ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് വീണ്ടും ജീവിതത്തില്‍ ഔദ്യോഗിക ജോലിയില്‍ നിയമിച്ചു. 2018 സിബിഐ അന്വേഷിച്ച രണ്ട് കേസുകളില്‍ ഇദ്ദേഹത്തിന്റെ പേര് സംശയാസ്പദമായി ഉയര്‍ന്നിരുന്നു. ഇതില്‍ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ലണ്ടനിലേക്ക് പോവുന്നത് തടഞ്ഞിരുന്നു.

Former RBI Deputy Governor K C Chakrabarty Passes Away

Next Story

RELATED STORIES

Share it