- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെനഗല്‍ മുന്‍ മിഡ്ഫീല്‍ഡര്‍ പാപ്പ ബൂബ ദിയോപ് അന്തരിച്ചു
ദാകര്‍: സെനഗല്‍ മുന്‍ മിഡ്ഫീല്‍ഡ് താരം പാപ്പ ബൂബ ദിയോപ് (42) അന്തരിച്ചു. 2002ലെ ജപ്പാന്‍-ദക്ഷിണ കൊറിയ ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ സെനഗലിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ദിയോപ് രാജ്യത്തിനു വേണ്ട് ആകെ 63 മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീം അംഗമായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
2002ലെ ജപ്പാനില്‍ നടന്ന ലോകകപ്പില്‍ ആദ്യ മല്‍സരത്തില്‍ തന്നെ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ 1-0 ന് തോല്‍പ്പിച്ചപ്പോള്‍ വിജയ ഗോള്‍ നേടിയത് പാപ്പ ബൂബ ദിയോപാണ്. ഫാബിയന്‍ ബാര്‍ത്തേസ്, ലിലിയന്‍ തുറാം, മാഴ്സല്‍ ഡിസേലി, സില്‍വിയന്‍ വില്‍റ്റോഡ്, ഡേവിഡ് ട്രൈസഗെ, പാട്രിക് വിയേര, തിയറി ഹെന്‍ റി തുടങ്ങിയ പ്രഗല്‍ഭരടങ്ങിയ ഫ്രാന്‍സ് നിരയെ അട്ടിമറിച്ചാണ് സെനഗല്‍ മിടുക്ക് കാട്ടിയത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഉറുഗ്വേയും സെനഗലും സമനിലയിലായപ്പോഴും ദിയോപ് രണ്ട് ഗോളുകള്‍ നേടി. സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഞായറാഴ്ച ദിയോപിന്റെ മരണം സ്ഥിരീകരിച്ചു. വളരെ സങ്കടത്തോടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചതായും മുന്‍ ഫ്രഞ്ച് ക്ലബ് ലെന്‍സും
വെസ്റ്റ് ലണ്ടനിലെ മുന്‍ ക്ലബ്ബായ ഫുള്‍ഹാമും അറിയിച്ചു. സെനഗല്‍ ഇതിഹാസം പപ്പാ ബൂബ ദിയോഗ് അന്തരിച്ചതില്‍ ദുഖിക്കുന്നതായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍-ഫിഫ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ഏഴ് വര്‍ഷം മുമ്പ് കളിക്കുന്നതില്‍ നിന്ന് വിരമിക്കുന്നതിനുമുമ്പ് വെസ്റ്റ് ഹാം യുനൈറ്റഡ്, ബര്‍മിങ്ഹാം സിറ്റി എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചിരുന്നു. ''ദി വാര്‍ഡ്രോബ്'' എന്ന വിളിപ്പേരുള്ള കളിക്കാരന് ഫുള്‍ഹാമും പോര്‍ട്ട്സ്മൗത്തും ട്വിറ്ററില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വളരെ ചെറുപ്പമായിരുന്നു. പപ്പാ ബൂബ ദിയോപിന് ആദരാഞ്ജലികള്‍ എന്നാണ് ഇംഗ്ലണ്ടിലെ മുന്‍ സ്ട്രൈക്കറും ടെലിവിഷന്‍ അവതാരകനുമായ ഗാരി ലിനേക്കര്‍ ട്വീറ്റ് ചെയ്തത്.
Former Senegal midfielder Papa Bouba Diop dies at 42
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT