- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാസ്റ്ററെയും കുടുംബത്തെയും ഹിന്ദുത്വര്‍ ആക്രമിച്ചു; നാലു സ്ത്രീകള്‍ക്കു പരിക്ക്
2014ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്

ഛണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിനു സമീപത്തെ സരൂര്‍പൂര്‍ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാതിരിക്കും കുടുംബത്തിനും നേരെ ഹിന്ദുത്വരുടെ ആക്രമണം. പ്രദേശത്തെ ചര്‍ച്ചില്‍ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന രാജേഷ് ഗുപ്തയ്ക്കും കുടുംബത്തിനും നേരെയാണ് ആക്രമുണ്ടായത്. ആക്രമണത്തില്‍ പാസ്റ്റര്‍ രാജേഷിന്റെ ഭാര്യ സംഗീതയ്ക്കും മകളും വീട്ടില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീകളും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. സംഗീതയുടെ പരിക്ക് ഗുരുതരമാണെന്ന് എസ്‌ഫോര്‍സി ഡോട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇക്കഴിഞ്ഞ 11നാണു സംഭവം.
പ്രദേശത്തെ ചര്‍ച്ചില്‍ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന രാജേഷ് ഗുപ്ത ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സരുപൂര്‍ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അപകടം മനസ്സിലാക്കിയ പാസ്റ്റര്‍ രാജേഷ് ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുത്വര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ക്കയറി പാസ്റ്റര്‍ രാജേഷിന്റെ ഭാര്യയെയും മകളെയും കൂടെയുണ്ടായിരുന്ന സ്ത്രീകളെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പാസ്റ്റര്‍ രാജേഷിന്റെ ഭാര്യ സംഗീതയ്ക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് കാലിന് ഒടിവും അടിവയറ്റില്‍ ആന്തരിക പരിക്കുകളും ഏറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സുഷമ എന്ന മറ്റൊരു സ്ത്രീക്ക് ഇരുമ്പുവടിയോ മരമോ ഉപയോഗിച്ചുള്ള ആക്രമണത്തില്‍
തലയ്ക്കാണു പരിക്കേറ്റത്. പരിക്കേറ്റവരെ ഫരീദാബാദിലെ ലൈഫ് ആശുപത്രിയിലേക്ക് മാറ്റി. നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവര്‍ ചികില്‍സാ ചെലവുകള്‍ക്കു വേണ്ടി പോലും പാടുപെടുകയാണ്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ പോലിസ് പരാതി നല്‍കിയെങ്കിലും ആര്‍ക്കുമെതിരേ നടപടിയെടുത്തിട്ടില്ല. 2014ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.
Four Christian women hospitalized after brutal attack by Hindu mob in Haryana
RELATED STORIES
ഗസയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: പ്രിയങ്ക...
19 March 2025 6:48 PM GMTസുനിത വില്യംസ് ഇന്ത്യയിലേക്ക്; മോദിയുടെ കത്ത് അവര് ചവറ്റുകുട്ടയില്...
19 March 2025 6:28 PM GMTനെറ്റ്സാരിം ഇടനാഴി കൈയ്യേറി ഇസ്രായേല്
19 March 2025 6:16 PM GMTസുനില് ഛേത്രി തിരിച്ചെത്തി; മാലദ്വീപിനെതിരേ ഇന്ത്യയ്ക്ക് തകര്പ്പന്...
19 March 2025 6:16 PM GMTടിപ്പറില് സ്കൂട്ടര് ഇടിച്ച് നഴ്സിങ് വിദ്യാര്ഥി മരിച്ചു
19 March 2025 5:40 PM GMTപൗരത്വ നിയമഭേദഗതിക്കെതിരായ സമരം: 11 മുസ്ലിം യുവാക്കളെ കൊലക്കേസില്...
19 March 2025 5:34 PM GMT