- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാനഡ-യുഎസ് അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു

ഒട്ടാവ: യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴ് പേരെ അവശനിലയില്‍ കനേഡിയന്‍ പോലിസ് രക്ഷിച്ചു. ഇവരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 12 മീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.
കാനഡ അതിര്‍ത്തിക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പോലിസ് പറയുന്നു. ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. അടിയന്തിര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേയ്ക്ക് പോകുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ അറിയിച്ചു. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും പോലിസ് അറിയിച്ചു.
RELATED STORIES
ബീവറേജ് ഷോപ്പില്‍ പെണ്‍കുട്ടിയെ ക്യൂവില്‍ നിര്‍ത്തിയത് പിതാവ്;...
14 April 2025 2:04 AM GMTറഫയില്‍ ഇസ്രായേലി സൈന്യത്തെ നേരിട്ട് ഹമാസ്; ഒരു സയണിസ്റ്റ് സൈനികന്...
14 April 2025 1:58 AM GMTഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളവും സൈനികതാവളവും ആക്രമിച്ച്...
14 April 2025 1:40 AM GMTദലിത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ഏഴു...
14 April 2025 1:29 AM GMTകുരിശിന്റെ വഴിയും വിഎച്ച്പിയുടെ ശോഭായാത്രയും തമ്മില്‍ സാമ്യമുണ്ടോ?...
14 April 2025 1:02 AM GMTകാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
14 April 2025 12:44 AM GMT