Sub Lead

കനത്ത ചൂട്: കേരള എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു

കനത്ത ചൂട്: കേരള എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു
X

ലക്‌നോ: കടുത്ത ചൂടില്‍ കേരളാ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ 4 പേര്‍ മരിച്ചു. യുപിയിലെ ഝാന്‍സിയിലാണ് സംഭവം. ആഗ്രയില്‍ നിന്നു കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. കനത്ത ചൂടിനെ തുടര്‍ന്നാണ് യാത്രക്കാര്‍ മരിക്കാനിടയായതെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ ഝാന്‍സിയില്‍ എത്താനായ ഉടനെ ട്രെയ്‌നില്‍ ഒരാള്‍ ബോധരഹിതനായതായി ജീനക്കാര്‍ വിളിച്ചറിയിച്ചതായി ഇന്ത്യന്‍ റെയില്‍വേ വക്താവ് അജിത് കുമാര്‍ സിങ് പറഞ്ഞു. ഉടന്‍ വൈദ്യ സംഘത്തെ സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, മൂന്നു പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. നാലാമത്തെയാള്‍ ആശുപത്രിയിലാണു മരിച്ചത്.

എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിന്ന് ശേഷമേ ഇക്കാര്യം സ്ഥീകരിക്കാനാവൂ. ഇതിനായി മൃതദേഹങ്ങള്‍ ഝാന്‍സി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുമെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ധനലക്ഷ്മി (74), സുബ്ബറയ്യ (71), പച്ചയ(80), ബാലകൃഷ്ണന്‍ (67) എന്നിവരാണ് മരിച്ചത്. ആഗ്രയും വരാണസിയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര സ്‌റ്റേഷന്‍ കഴിഞ്ഞ ഉടനെ തന്നെ ഇവര്‍ക്ക് ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കടുത്ത ചൂടായിരുന്നു ട്രെയിനിനകത്ത്. അധികം വൈകാതെ അബോധാവസ്ഥയിലായെന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടാണ്. 48 ഡിഗ്രിയായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില.

Next Story

RELATED STORIES

Share it