- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് മോഡല്‍ മരേന്‍ അല്‍ ഹെയ്മര്‍ ഇസ്‌ലാം സ്വീകരിച്ചു

മക്ക: ഫ്രഞ്ച് മോഡലും റിയാലിറ്റി ടിവി താരവുമായ മരേന്‍ അല്‍ഹെയ്മര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് പൗരത്വമുള്ള ഈജിപ്ഷ്യന്‍, മൊറോക്കന്‍ വംശജയായ മരേന്‍ അല്‍ഹെയ്മര്‍ (27) പുണ്യഭൂമിയിലെത്തി ഉംറ കര്‍മം നിര്‍വഹിച്ചു. ഈ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്ന് അവര്‍ പറഞ്ഞു. വിശുദ്ധ ഹറമില്‍ നിന്നുള്ള ഹിജാബ് ധരിച്ച ഇവരുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
كشفت نجمة تلفزيون الواقع الفرنسي وعارضة الأزياء الفرنسية مارين #الحيمر (27 عاما) عن اعتناقها الإسلام، لافتة إلى إنها أسلمت قبل أشهر، ولم تفصح عن ذلك إلا يوم الأربعاء.
— خالد اسكيف (@khalediskef) November 5, 2022
وقالت #الحيمر على إنستغرام "إن هناك طرقا يجب أن تسلكها وحدك من دون عائلة أو أصدقاء، فقط بينك وبين الله". pic.twitter.com/44eAdfBqM2
തന്റെ ഇസ്‌ലാം ആശ്ലേഷണവും പുണ്യഭൂമിയിലേക്കുള്ള യാത്രയും അറിയിക്കുന്ന വീഡിയോകള്‍ 14 ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ മരേന്‍ അല്‍ഹെയ്മര്‍ പുറത്തുവിട്ടു. വിദേശത്തെ മസ്ജിദില്‍ മരേന്‍ അല്‍ഹെയ്മര്‍ സത്യസാക്ഷ്യവാക്യം ഉരുവിട്ട് ഇസ്‌ലാം ആശ്ലേഷിക്കുന്നതിന്റെയും തുടര്‍ന്ന് മറ്റു മുസ്‌ലിം വനിതകള്‍ ഇവരെ ആശ്ലേഷിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഒന്നിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് മരേന്‍ അല്‍ഹെയ്മര്‍ പറഞ്ഞു. എന്നാല്‍, മതംമാറ്റം കഴിഞ്ഞ ദിവസം മാത്രമാണ് ഇവര്‍ വെളിപ്പെടുത്തിയത്.
കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ, നിങ്ങള്‍ക്കും ദൈവത്തിനുമിടയില്‍ മാത്രം നിങ്ങള്‍ ഒറ്റയ്ക്ക് പോവേണ്ട പാതകളുണ്ടെന്ന് മരേന്‍ അല്‍ഹെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ഈ നിമിഷം അനുഭവിക്കുന്ന സന്തോഷത്തിന്റെയും വികാരങ്ങളുടെയും തീവ്രത പ്രകടിപ്പിക്കാന്‍ ശക്തമായ വാക്കുകളില്ല. ഒരു ആത്മീയ യാത്ര തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു, ഇന്‍ഷാ അല്ലാഹ്- ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇത് 'ആത്മാവിന്റെയും ഹൃദയത്തിന്റെയും യുക്തിയുടെയും തിരഞ്ഞെടുപ്പാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
നിക്ഷേപ തുക തിരികെ കിട്ടിയില്ലെന്ന്; കോന്നി റീജിയണല് സഹകരണ ബാങ്കില്...
11 March 2025 11:17 AM GMTമുക്കത്ത് കര്ഷകന് സൂര്യാഘാതമേറ്റു
11 March 2025 11:01 AM GMTഉയര്ന്ന താപനില; തെലങ്കാനയില് ഇനി ഹാഫ് ഡേ സ്കൂള്
11 March 2025 10:41 AM GMTഗസയെ കാത്തിരിക്കുന്നത് കടുത്ത ക്ഷാമം; മുന്നറിയിപ്പുമായി...
11 March 2025 10:24 AM GMTഅമേരിക്കയില് മുസ്‌ലിം വിരുദ്ധത വര്ധിച്ചതായി റിപോര്ട്ട്
11 March 2025 9:44 AM GMTപകുതി വില വാഗ്ദാന തട്ടിപ്പ് കേസ്: കെ എന് ആനന്ദ കുമാര് കസ്റ്റഡിയില്
11 March 2025 9:22 AM GMT