Sub Lead

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ നാലാംദിനവും കൂട്ടി

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ നാലാംദിനവും കൂട്ടി
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില കൂട്ടി. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വര്‍ധിച്ചു. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. ചൊവ്വയും ബുധനും വർധനവുണ്ടായി. ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it