- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പകല്‍കൊള്ള തുടരുന്നു: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് പിന്നിട്ടു
പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് ഡീസല്‍ വിലയും നൂറു കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസല്‍ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് ഡീസല്‍ വിലയും നൂറു കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസല്‍ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
അതിനിടെ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകള്‍ക്കു പുറമേ കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുത്ത് പെട്രോള്‍ വില 100.44 രൂപയായി. കൊച്ചിയില്‍ പെട്രോള്‍ വില 98.56 രൂപയും ഡീസലിന് 94.68 രൂപയായിട്ടാണ് വിലകൂടിയത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടിയത്.
RELATED STORIES
ജനം ടിവിയും സംഘപരിവാരും തന്നെ ഇരയാക്കിയതും പോലിസ് കേസെടുത്തതും...
25 April 2025 6:34 PM GMTപത്തൊമ്പതുകാരിയെ പീഡിപ്പിച്ച സേവാഭാരതി മുന്‍ ജോയിന്റ് സെക്രട്ടറി...
25 April 2025 5:06 PM GMT''ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും'' ...
25 April 2025 4:27 PM GMTപ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച 17കാരന്...
25 April 2025 4:20 PM GMT''ഉപയോഗം വഴിയുള്ള വഖ്ഫ് ഏപ്രില്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്തവക്ക്...
25 April 2025 4:02 PM GMTആയത്തുല്ല അലി ഖാംനഇയുമായി നേരില്‍ ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ട്രംപ്
25 April 2025 3:43 PM GMT