Sub Lead

പുകവലിക്കുന്ന കാളീ ദേവിയുടെ പോസ്റ്റര്‍:ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി;യുപിയില്‍ സംവിധായികയ്‌ക്കെതിരേ കേസ്

ക്രിമിനല്‍ ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പോലിസ് കേസെടുത്തിരിക്കുന്നത്

പുകവലിക്കുന്ന കാളീ ദേവിയുടെ പോസ്റ്റര്‍:ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി;യുപിയില്‍ സംവിധായികയ്‌ക്കെതിരേ കേസ്
X
ന്യൂഡല്‍ഹി:പുക വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ യുപി പൊലിസ് കേസെടുത്തു.കാളീ ദേവിയെ അപമാനിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങളും വ്യാപകമാണ്.

ക്രിമിനല്‍ ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പോലിസ് കേസെടുത്തിരിക്കുന്നത്.ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാള്‍ ഡല്‍ഹി പോലിസിലാണ് പരാതി നല്‍കിയത്.സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോ മഹാസഭയുടെ അധ്യക്ഷന്‍ അജയ്ഗൗതം ആഭ്യന്തര മന്ത്രാലയത്തേയും സമീപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്‌ളാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.'അറസ്റ്റ് ലീന മണിഖേല' എന്ന ഹാഷ് ടാഗോടെയുള്ള പ്രതിഷേധം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്.

അതേസമയം വിവാദങ്ങളോടുള്ള പ്രതികരണവുമായി സംവിധായിക മണിമേഖല രംഗത്തെത്തി.തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും,ഒന്നിനേയും ഭയക്കാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും മണിമേഖല പറഞ്ഞു.ഇതിനോടുള്ള പ്രതികരണമായി 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ് ടാഗ് ഉപയോഗിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് മണിമേഖല അഭ്യര്‍ഥിച്ചു.

ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളില്‍ ചുറ്റിക്കറങ്ങുകയും ചെയ്യുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം കാണുകയാണെങ്കില്‍ 'അറസ്റ്റ് ലീന മണിമേഖല' എന്ന ഹാഷ്ടാഗിനു പകരം 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ്ടാഗ് നല്‍കുകയെന്നാണ് ഇന്ന് തമിഴില്‍ കുറിച്ച ട്വീറ്റില്‍ അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.'എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുവരെ ഒന്നിനെയും ഭയക്കാതെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവനാണു വില നല്‍കേണ്ടതെങ്കില്‍ അതിനു ഞാന്‍ തയാറാകും,' എന്നും തമിഴില്‍ തന്നെയുള്ള മറ്റൊരു ട്വീറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വാരാന്ത്യത്തില്‍ ടൊറന്റോയിലായിരുന്നു 'കാളി'യുടെ ആദ്യ പ്രദര്‍ശനം. ആഗാ ഖാന്‍ മ്യൂസിയത്തില്‍ നടന്ന ഒരാഴ്ച നീണ്ട സാംസ്‌കാരിക വൈവിധ്യ പരിപാടിയായ 'റിഥംസ് ഓഫ് കാനഡ'യിലായിരുന്നു പ്രദര്‍ശനം.

Next Story

RELATED STORIES

Share it