Sub Lead

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ബഹിഷ്‌കരിച്ചു
X

തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ഷണിതാക്കള്‍ക്കുമാത്രമാണ് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറുടെ ചായസല്‍ക്കാരം ഉണ്ടാവും. പുതിയ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.

ഇടതുമുന്നണിയിലെ മുന്‍ ധാരണ പ്രകാരമാണ് സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ മന്ത്രിസ്ഥാനം മാറിയത്. ഇതനുസരിച്ച് മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലുമാണ് രാജിവച്ചത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോള്‍ ഗതാഗതവകുപ്പ് കോണ്‍ഗ്രസ്(ബി)യുടെ ഗണേഷ് കുമാറിന് ലഭിക്കും. ഐഎന്‍എല്ലിന്റെ മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് എസിന് ലഭിച്ചത്. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ലഭിക്കുക. എന്നാല്‍, വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it