- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; മൂന്നു കിലോമീറ്റര്‍ പരിധിയിലുള്ളവരെ ഒഴിപ്പിച്ചു
ഇതോടെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികളെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. 50ഓളം അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്ത നിരവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

വിശാഖപട്ടണം: വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറില്‍നിന്നാണ് വീണ്ടും ചോര്‍ച്ചയുണ്ടായത്. ഇതോടെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികളെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. 50ഓളം അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്ത നിരവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരുടെ ജീവന്‍ പൊലിയുകയും നൂറുകണക്കിനു പേര്‍ രോഗികളാവുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി പോളിമറില്‍ സ്റ്റെറീന്‍ ചോര്‍ച്ചയുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ നാല്‍പ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്‌കൃത വസ്തുക്കള്‍ക്ക് രാസപ്രവര്‍ത്തനം സംഭവിച്ചാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം. സമീപഗ്രാമങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ സ്റ്റെറീന്‍ പരന്നു. പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ ബോധരഹിതരായായി തെരുവുകളില്‍ വീണു. പലര്‍ക്കും തൊലിപ്പുറത്ത് പൊളളലേറ്റു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ജനങ്ങളെ ഒഴിപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല. വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയത്.
RELATED STORIES
അപകീര്ത്തി കേസ്; മറുനാടന് മലയാളി യൂ ട്യൂബ് ചാനല് ഉടമ ഷാജന് സ്കറിയ ...
5 May 2025 5:11 PM GMTസംസ്ഥാനത്ത് വീണ്ടും കള്ളക്കടല് മുന്നറിയിപ്പ്; ജാഗ്രത,...
5 May 2025 12:54 PM GMTതെരുവു നായ്ക്കളുടെ വന്ധ്യംകരണമാണ് ഏകപരിഹാരം; കേന്ദ്ര നിയമങ്ങള്...
5 May 2025 12:50 PM GMTമെഡിക്കല് കോളജില് വീണ്ടും പുക; പുക ഉയര്ന്നത് അത്യാഹിത വിഭാഗത്തിന്റെ ...
5 May 2025 9:35 AM GMTപേവിഷ ബാധയേറ്റ് മരണം; സര്ക്കാര് ക്ഷണിച്ചുവരുത്തിയ ദുരന്തം: എം എം...
5 May 2025 9:13 AM GMTവഖ്ഫ് ഭേദഗതി നിയമം: ഹരജികള് മേയ് 15ന് ജസ്റ്റിസ് ഗവായ്...
5 May 2025 8:53 AM GMT