- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
28നും 29നും പൊതു പണിമുടക്ക്
12 ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. 28ന് രാവിലെ ആറു മുതല്‍ മാര്‍ച്ച് 30ന് രാവിലെ ആറു വരെയാണ് പണിമുടക്ക്.
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. 28ന് രാവിലെ ആറു മുതല്‍ മാര്‍ച്ച് 30ന് രാവിലെ ആറു വരെയാണ് പണിമുടക്ക്.
ദേശീയതലത്തില്‍ ബിഎംഎസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ അണിനിരക്കുമെന്ന് സംയുക്തസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അവശ്യ സര്‍വിസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. ജനങ്ങള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കണം. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഓടില്ല. സ്വകാര്യ വാഹനങ്ങളും പണിമുടക്കില്‍ സഹകരിക്കും. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും.
കര്‍ഷകകര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര സംസ്ഥാന സര്‍വിസുകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും പണിമുടക്കും.
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMT