Sub Lead

റഷ്യയുടെ 'ക്രൂരമായ ഇറാഖ് അധിനിവേശം'; നാക്കുപിഴച്ച് ബുഷ്: സത്യം പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ച് സംസാരിക്കവെ, റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയെന്ന് പറയുന്നതിന് പകരം ഇറാഖില്‍ അധിനിവേശം നടത്തി എന്നാണ് അബദ്ധത്തില്‍ ബുഷ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. അമളി മനസിലാക്കിയ ബുഷ് ഉടന്‍ തന്നെ യുക്രെയ്‌നെന്ന് തിരുത്തുന്നുണ്ട്.

റഷ്യയുടെ ക്രൂരമായ ഇറാഖ് അധിനിവേശം; നാക്കുപിഴച്ച് ബുഷ്: സത്യം പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ
X

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് പ്രസംഗത്തിനിടെ വന്ന നാക്കുപിഴ ആഘോഷിച്ച് സമൂഹ മാധ്യമങ്ങള്‍. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ബുഷിന് നാക്കുപിഴ സംഭവിച്ചത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ച് സംസാരിക്കവെ, റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയെന്ന് പറയുന്നതിന് പകരം ഇറാഖില്‍ അധിനിവേശം നടത്തി എന്നാണ് അബദ്ധത്തില്‍ ബുഷ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. അമളി മനസിലാക്കിയ ബുഷ് ഉടന്‍ തന്നെ യുക്രെയ്‌നെന്ന് തിരുത്തുന്നുണ്ട്.

'ന്യായീകരിക്കാനാകാത്തതും ക്രൂരവുമായ രീതിയില്‍ ഇറാഖിനെ അധിനിവേശം ചെയ്യാന്‍, ഞാനുദ്ദേശിച്ചത് യുക്രെയ്‌നിനെ അധിനിവേശം ചെയ്യാന്‍, ഒരു മനുഷ്യന്‍ എടുത്ത തീരുമാനം..,' എന്നായിരുന്നു പ്രസംഗത്തില്‍ ബുഷ് പറഞ്ഞത്. അമളി മനസ്സിലായതോടെ ഇറാഖ് എന്ന് പ്രസംഗത്തില്‍ പറഞ്ഞത് അപ്പോള്‍ തന്നെ തിരുത്തി യുക്രെയ്ന്‍ എന്നാക്കുന്നുണ്ട്.

ഇതിന് പിന്നാലെ 'ഇറാഖും' എന്ന് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞ ബുഷ് 'എനിവേ 75' എന്ന് തന്റെ പ്രായത്തെയും പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രായം കാരണം സംഭവിച്ച പിഴവാണ് ഇതെന്ന് സൂചിപ്പിക്കാനായിരുന്നു 75 എന്ന് ബുഷ് പ്രസംഗത്തില്‍ പറഞ്ഞത്. 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തിയ സമയത്ത് ജോര്‍ജ് ബുഷായിരുന്നു യു.എസ് ഭരിച്ചിരുന്നത്. ഇത് കൂടെ ചൂണ്ടിക്കാണിച്ചാണ് ബുഷിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നത്. അമേരിക്കയുടെ ഇറാഖ് അധിനിവേശം അതിക്രൂരമെന്ന് ബുഷ് ഒടുവില്‍ സമ്മതിച്ചെന്നും പ്രതികരണങ്ങളുണ്ട്.

യുഎസിന്റെ നേതൃത്വത്തില്‍ ബ്രിട്ടന്‍, ആസ്‌ത്രേലിയ, പോളണ്ട് എന്നിവരടങ്ങിയ സഖ്യമായിരുന്നു 2003ല്‍ ഇറാഖ് അധിനിവേശം നടത്തിയത്. ടോണി ബ്ലെയര്‍ ആയിരുന്നു അന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി.

ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബുഷിന് നാക്കുപിഴ സംഭവിച്ചത്.

Next Story

RELATED STORIES

Share it