- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഘര്‍വാപസി കൊസോവോയിലും
അബ്ദുല്ല അന്‍സാരി
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൊസോവൊ ക്രൈസ്തവവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ള ഭൂതകാലത്തിലേക്ക് ബാള്‍ക്കന്‍ ജനതയെ തിരിച്ചെത്തിക്കുക വഴി തങ്ങളുടെ പൂര്‍വകാല യൂറോപ്യന്‍ സ്വത്വം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് െ്രെകസ്തവത പ്രതീക്ഷിക്കുന്നു. 'ആറാം നൂറ്റാണ്ടില്‍ മധ്യപൂര്‍വദേശത്തുനിന്നും പൊട്ടിപ്പുറപ്പെട്ട നാശത്തില്‍ നിന്നുള്ള മോചനം' എന്ന നിലയില്‍ 'മടങ്ങിയെത്തല്‍ പ്രസ്ഥാനം' എന്നോ 'മടക്കിയെടുക്കല്‍ പ്രസ്ഥാനം' എന്നോ മലയാളത്തില്‍ അര്‍ഥകല്‍പ്പന നടത്താവുന്ന റിട്ടേണ്‍ മൂവ്മെന്റ് (Return Movement) എന്നാണ് തങ്ങളുടെ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്; നമ്മുടെ നാട്ടിലെ ഘര്‍വാപസിക്ക് സമാനം.
പാരമ്പര്യ വസ്ത്രം ധരിച്ച അൽബേനിയൻ വനിതയെ ഫാ. ഫ്രാൻ കൊലാജ് സ്നാനപ്പെടുത്തുന്നു.
2008ല്‍ സെര്ബിയയില്നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച, അല്‍ബേനിയന്‍ വംശജര്‍ ഏറെ അധിവസിക്കുന്ന രാഷ്ട്രമാണ് കൊസോവോ. അല്‍ബേനിയന്‍ വംശജരുടെ വേരുകള്‍ എത്തിച്ചേരുന്നത് ഇല്ലിയറിയന്സ് (Illyrians) എന്ന അതിപുരാതന ഗോത്ര ജനതയിലേക്കാണ്. അഡ്രിയാറ്റിക് (Adriatic) സമുദ്രത്തോട് ചേര്‍ന്ന അല്‍ബേനിയയാണ് പ്രധാനമായും ഇവരുടെ ആവാസ കേന്ദ്രം. എന്നാല്‍ അയല്‍രാജ്യമായ കൊസോവോയിലെ ബഹുഭൂരിപക്ഷവും വടക്കന്‍ മാസിഡോണിയയിലെ ജനങ്ങളില്‍ നാലിലൊന്നില്‍ കൂടുതലും അല്‍ബേനിയന്‍ വംശജരാണ്. കഴിഞ്ഞ വര്‍ഷം നടന്ന സെന്‍സസ് പ്രകാരം കൊസോവോയിലെ മുസ്ലിം ജനസംഖ്യ 93.49 ശതമാനമാണ്, ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍സ് 2.31 ശതമാനം, റോമന്‍ കത്തോലിക്കര്‍ 1.75 ശതമാനം.
'14ാം നൂറ്റാണ്ടില്‍ കൊസോവോയും ബാള്‍ക്കനിലെ മറ്റ് പ്രദേശങ്ങളും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ വരുന്നതുവരെ അല്‍ബേനിയന്‍ വംശജര്‍ കത്തോലിക്ക ക്രിസ്ത്യാനികള്‍ ആയിരുന്നു. 1912 വരെ നീണ്ടുനിന്ന ഓട്ടോമന്‍ ഭരണത്തില്‍, കൊസോവോയിലെ ഭൂരിഭാഗം ജനങ്ങളും മുസ്ലിംകളായി മാറി' എന്നതാണ് റിട്ടേണ്‍ മൂവ്മെന്റിന്റെ വാദം. ലാപുഷ്നിക് (Llapushnik) ഗ്രാമത്തില്‍, ക്രിസ്തുവിന്റെ മാര്‍ഗത്തില്‍ ദൈവവേലയില്‍ ഏര്‍പ്പെടുകയും െ്രെകസ്തവതയിലേക്ക് മടങ്ങിയെത്തുന്ന വിശ്വാസികളെ മാമോദീസ മുക്കുകയും ചെയ്യുന്ന കത്തോലിക്ക പുരോഹിതന് ഫാ. ഫ്രാന് കൊലാജിന്റെ (Fr. Fran Kolaj) വീക്ഷണത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം അല്‍ബേനിയന്‍ വംശജരെ അവരുടെ യഥാര്‍ഥ സ്വത്വത്തിലേക്കുള്ള വീണ്ടെടുപ്പാണ്.
ഇരകളുടെ മനസ്സ് കീഴ്പ്പെടുത്താന്‍, െ്രെകസ്തവ വിശ്വാസവുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത, വംശീയവും ദേശീയവുമായ പാരമ്പര്യ മിത്തുകളും സിംബലുകളും ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി യഥേഷ്ടം ഉപയോഗപ്പെടുത്തുന്നുമുണ്ട്. പുതുവിശ്വാസികള്ക്കായുള്ള സ്നാന കര്‍മം നടക്കുന്ന ചര്‍ച്ചില്‍, ദേശീയ ചിഹ്നങ്ങള്‍ മതപരമായ പ്രതിരൂപങ്ങളാല്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. അല്‍ബേനിയയുടെ ഇരട്ട തലയുള്ള കഴുകന് ചിഹ്നം ചര്‍ച്ച് ഗോപുരത്തിന്റെ അഗ്രത്തിലും ബലിപീഠത്തിന് പിന്നിലെ സ്ക്രീനിലും ദൃശ്യമാണ്. 'ഞങ്ങള്‍ പുറപ്പെട്ടിടത്തേക്ക് യേശുവിനൊപ്പം മടങ്ങേണ്ട സമയമായിരിക്കുന്നു,' ഫാദര്‍ കോലാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു (A Move Toward Christiantiy Stirs in a Muslim Land, 4 J-an 2025, The New York Times). ക്രിസ്ത്യന്‍ ഭൂരിപക്ഷ സെര്‍ബിയയും കത്തോലിക്കാ സഭയുമാണ് ഘര്‍വാപസി പ്രസ്ഥാനത്തിന്റെ അണിയറ ശില്‍പ്പികള്‍. കൊസോവോയില്‍ അസ്ഥിരത സൃഷ്ടിക്കാനും അതിന്റെ മുസ്ലിം ഐഡന്റിറ്റി തകര്‍ക്കാനും, ബാള്‍ക്കന്‍ റിപ്പബ്ലിക്കിന്റെ തകര്‍ച്ചയ്ക്ക് മുമ്പും ശേഷവും ഒളിഞ്ഞും തെളിഞ്ഞും കുതന്ത്രങ്ങള്‍ ഏറെ നടത്തിയിട്ടുണ്ട്.
വംശീയ ഫാഷിസത്തിന് ലോകത്തുടനീളം പൊതുവായ ചില സവിശേഷതകളുണ്ട്. തങ്ങളുടെ കുടിലലക്ഷ്യം നേടിയെടുക്കാന്‍ ഏതു തരത്തിലുള്ള നെറികേടുകളും കുതന്ത്രങ്ങളും നടത്താനും അവര്‍ക്ക് മടിയില്ല. അതിനായി ചരിത്ര യാഥാര്‍ഥ്യങ്ങളെ കുഴിച്ചുമൂടും, തങ്ങള്‍ക്ക് അനുകൂലമായി ചരിത്രത്തെ വളച്ചൊടിക്കും, പുതിയ കപട ചരിത്ര നിര്‍മിതികള്‍ നടത്തും, ഇതര സംസ്കാരങ്ങളെയും ദേശീയതകളെയും ഗളഛേദം ചെയ്തു കുഴിച്ചുമൂടും. സത്യത്തിനും ധര്‍മത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും അവിടെ സ്ഥാനമില്ല. നമ്മുടെ നാട്ടിലെ പോലെ തങ്ങള്‍ക്ക് അനുകൂലമായി, ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോലുമില്ലാത്ത, ഊഹാപോഹങ്ങളും കൃത്രിമ മിത്തുകളും സൃഷ്ടിച്ച്, അതിന് ഉപോദ്ബലകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ എന്ന പേരില്‍ കപട ചരിത്രം മാന്തിയെടുക്കാനുള്ള ശ്രമങ്ങളും പ്രദേശത്ത് തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ, പൂര്‍വകാല ശേഷിപ്പുകള്‍ എന്ന നിലയില്‍ കണ്ടെത്തിയതെന്ന് അവകാശപ്പെടുന്നവയത്രയും രണ്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച, പ്രദേശത്തെ െ്രെകസ്തവ അധിനിവേശം മുതല്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ളവ മാത്രമാണ്. െ്രെകസ്തവതയുടെ ആഗമനത്തിന് മുമ്പും, പ്രകൃതി വിഭവങ്ങളാല്‍ ഏറെ സമ്പന്നമായിരുന്ന കൊസോവോക്ക് മഹത്തായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും ഉണ്ടായിരുന്നു. പക്ഷേ, പുരാവസ്തു ഗവേഷകരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും അവിടേക്ക് എത്തുകയില്ല.
കപട ആര്‍ക്കിയോളജിക്കല്‍ സര്‍വേകളെ തുടര്‍ന്ന് രൂപപ്പെടുന്ന പുതിയ വാദങ്ങളെ, വസ്തുനിഷ്ഠമായി ഖണ്ഡിക്കുന്ന മറുവാദങ്ങളും ചര്‍ച്ചകളും പ്രദേശത്ത് സജീവമാണ്. 'ചരിത്രപരമായ വീക്ഷണകോണില്‍, അവര്‍ പറയുന്നതില്‍ ശരിയുണ്ട്.' പ്രിസ്റ്റീന സര്‍വകലാശാലയിലെ ചരിത്രാധ്യാപകന്‍ ദുരിം അബ്ദുല്ല (Durim Abdullahu) പറഞ്ഞു. 'എന്നാല്‍, അവരുടെ യുക്തിയില്‍ ഒരു വൈരുധ്യം ഒളിഞ്ഞിരിപ്പുണ്ട്. ഈ വാദം അംഗീകരിക്കുകയാണെങ്കില്‍ നാമെല്ലാം വിഗ്രഹോപാസകരായ പ്രാകൃത വിജാതീയര്‍ ആകേണ്ടിവരും. കാരണം, ക്രിസ്തുമതത്തിന്റെയും പിന്നീട് ഇസ്ലാമിന്റെയും ആഗമനത്തിന് മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ അവിശ്വാസികളായ വിജാതീയര്‍ (Pagans) ആയിരുന്നു.' അദ്ദേഹം വ്യക്തമാക്കി.
ദുരിം അബ്ദുല്ല
1980കളുടെ അവസാനത്തോടെ, കിഴക്കന്‍ യൂറോപ്പിന്റെ ഭൂരിഭാഗത്തും ആധിപത്യം പുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി കടപുഴകാന്‍ തുടങ്ങി. സെര്‍ബിയ, സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്നിയ ഹെര്‍സഗോവിന, മസിഡോണിയ, മോണ്ടിനഗ്രോ എന്നീ ആറ് റിപബ്ലിക്കുകളുടെ ഫെഡറേഷനായിരുന്ന യൂഗോസ്ലോവിയയായിരുന്നു അവയില്‍ ശക്തവും പ്രബലവും. കൂട്ടത്തില്‍ ഏറ്റവും വലിയ റിപബ്ലിക് ആയിരുന്ന സെര്‍ബിയക്ക് ആയിരുന്നു ആധിപത്യം. ഭരണത്തിലും രാഷ്ട്രീയസാമ്പത്തികസൈനിക മേഖലകള്‍ അടക്കമുള്ള സര്‍വ മണ്ഡലങ്ങളിലുമുള്ള സെര്‍ബിയയുടെ സര്‍വാധിപത്യത്തോട് ഇതര റിപബ്ലിക്കുകള്ക്കിടയില് കടുത്ത പ്രതിഷേധം മുമ്പേ തന്നെ നിലനിന്നിരുന്നു. തന്മൂലം ഏകാധിപതിയായ മാര്‍ഷല്‍ ജോസഫ് ടിറ്റോയുടെ പതനശേഷം, 1990കളോടെ രാജ്യം വിഘടിക്കാന്‍ തുടങ്ങി. അപ്രകാരം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുറത്തുവന്ന പ്രദേശങ്ങളില്‍ ഒന്നാണ് കൊസോവോ. മുസ്ലിം ഭൂരിപക്ഷമുള്ള ബോസ്നിയ ഹെര്‍സഗോവിനയും സെര്‍ബിയന്‍ റിപബ്ലിക്കിന്റെ ഭാഗമായിരുന്ന കൊസോവോയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ക്രിസ്ത്യന്‍ ഭൂരിപക്ഷ സെര്‍ബിയയെ കൂടുതല്‍ ക്രൂദ്ധരാക്കി. സ്വാഭാവികമായും, സെര്‍ബുകള്‍ ഈ പ്രഖ്യാപനത്തെ അംഗീകരിച്ചില്ല; വിഘടന ശ്രമത്തെ അക്രമാസക്തമായി അടിച്ചമര്‍ത്താന്‍ തന്നെ ശ്രമിച്ചു. ഇത് രക്തരൂക്ഷിതമായ കൂട്ടക്കൊലയിലേക്കും വംശീയ ഉന്മൂലനത്തിലേക്കും നയിച്ചു.
1990 കളുടെ തുടക്കത്തില്‍, കൊസോവോയുടെ അല്‍ബേനിയന്‍ ദേശീയതയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അല്‍ബേനിയന്‍ ഭാഷ, റേഡിയോ, സ്കൂളുകള്‍, പൊതുജീവിതത്തിലെ പങ്കാളിത്തം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ബ്യൂറോക്രസി പൂര്‍ണമായും സെര്‍ബ് ന്യൂനപക്ഷം കൈവശപ്പെടുത്തി. 1998ല്‍ നടത്തിയ കനത്ത ഷെല്‍ ബോംബ് ആക്രമണത്തില്‍ നിരവധി ആളുകള്‍ മരണപ്പെടുകയും അതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അയല്‍ രാജ്യങ്ങളിലേക്കുള്ള കൊസോവോന് ജനതയുടെ കൂട്ട പലായനത്തിലേക്കാണ് ഇത് നയിച്ചത്. അക്രമങ്ങളത്രയും നടത്തിയത് സ്ലോബോഡന്‍ മിലോസെവിച്ചിന്റെ കാര്‍മികത്വത്തില്‍, സെര്ബിയന്യന് പോലിസ്, യുഗോസ്ലാവ് സൈന്യം, സെര്‍ബ് അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ്. 7,000 നും 9,000 നും ഇടയില്‍ ജനങ്ങളെയാണ് കൊന്നൊടുക്കിയത്. ഒരു തരിമ്പുപോലും അവശേഷിക്കാത്ത വിധം ഗ്രാമങ്ങള്‍ മൊത്തം തകര്‍ത്തു തരിപ്പണമാക്കി. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തീ കൊളുത്തും മുമ്പ് കച്ചവട ചരക്കുകളും വീട്ടുപകരണങ്ങളും ഒന്നൊഴിയാതെ കൊള്ളയടിച്ചിരുന്നു. കൈയില്‍ കിട്ടിയതുമായി അയല്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ജനങ്ങളെ മാസഡോണിയ, അല്‍ബേനിയ, മോണ്ടിനെഗ്രോ അതിര്‍ത്തികള്‍ കടക്കും മുമ്പ് വീണ്ടും കൊള്ളയടിച്ചു. എണ്ണമറ്റ സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിന് വിധേയരായി. മാറിമാറി ബലാല്‍ക്കാരത്തിന് വിധേയമാക്കപ്പെടുമ്പോള്‍ ചുറ്റുംനിന്ന് സഹ പട്ടാളക്കാര്‍ കൈയടിച്ചും ആര്‍ത്തുവിളിച്ചും പ്രോല്‍സാഹിപ്പിച്ചു. നാട് ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതരായവരില്‍നിന്ന് യുവാക്കളെ തടഞ്ഞുവച്ച് കഠിനമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും, ആളൊഴിഞ്ഞു പോയ സ്ഥലങ്ങളിലെ ഫാക്ടറി കെട്ടിടങ്ങളിലും മറ്റും തടവില്‍ പാര്‍പ്പിച്ച്, പട്ടാളക്കാര്‍ക്ക് ആവശ്യമായ കിടങ്ങുകള്‍ നിര്‍മിക്കുക തുടങ്ങിയ കഠിന ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ ജനങ്ങളെ കൂട്ടമായി എത്തിച്ച് വിചാരണ കൂടാതെ നിഷ്ക്കരണം വെടിവച്ചുകൊന്നു. തെളിവുകള്‍ നശിപ്പിക്കാനായി അവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. 15 ലക്ഷം ജനങ്ങളാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. 529 കൂട്ടക്കുഴിമാടങ്ങള്‍ പിന്നീട് കണ്ടെത്തിയതായി 1999 നവംബറില്‍ 'ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബൂണല്‍' (ICTY) പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു(Information released on 20th J-an 2001, US department of state archives).
നിരന്തരമായ പീഡനങ്ങളും കൂട്ടക്കുരുതികളും ആസൂത്രിതമായ അരികുവല്‍ക്കരണ അജണ്ടകളും ഒരു സമൂഹത്തില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് റിട്ടേണ്‍ മൂവ്മെന്റ് ചൂഷണം ചെയ്യുന്നത്. ഒരു വശത്ത് കടുത്ത പീഡനങ്ങളും കൂട്ടക്കുരുതിയും നടത്തുമ്പോഴും മറുവശത്ത് പൊന്നും പണവും പദവികളും നല്കി മെരുക്കിയും പ്രലോഭിപ്പിച്ചും കൈയിലെടുക്കാന്‍ കഴിയുന്നവരെ, അങ്ങനെയും കീഴ്പ്പെടുത്തുന്നുണ്ട്. അന്ധരോ മുടന്തനോ ആയി അഭിനയിച്ചു വരുന്നവന്, പ്രാര്‍ഥനയുടെ ഫലമായി സുഖം പ്രാപിക്കുന്ന രോഗശാന്തി ശുശ്രൂഷകള്‍ പോലെയുള്ള ഒരു ഏര്‍പ്പാടാണിത്. 'സമീപ കാലത്ത് അധികാരികള്‍ നടത്തിയ ശക്തമായ നടപടികളെ തുടര്‍ന്ന്, കൊസോവോയുടെ പരമ്പരാഗതമായ അയവുള്ള ഇസ്ലാമിക നിലപാടുകള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രിസ്റ്റീനയിലെ തെരുവുകള്‍ ഇന്ന്, മദ്യം വിളമ്പുന്ന വിശാലമായ ബാറുകളാല്‍ നിറഞ്ഞിരിക്കുന്നു. പര്‍ദ്ദ ധാരണികളായ സ്ത്രീകളുടെ സാന്നിധ്യം എവിടെയും വളരെ വിരളമാണ്.' യൂറോപ്യന്‍ സ്വത്വത്തിലേക്ക് മടങ്ങി എന്ന് അവകാശപ്പെടുന്ന അര്‍ബര്‍ ഗാസി (Arban Gashi) യെ ഉദ്ധരിച്ചുകൊണ്ട് ഘര്‍വാപസി വക്താക്കള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് മുന്നേറുകയാണെന്ന് അവകാശപ്പെടുന്നു.
ഒരാള്‍ യഥാര്‍ഥ അല്‍ബേനിയന്‍ ആവണമെങ്കില്‍ ആദ്യം കത്തോലിക്ക ക്രിസ്ത്യാനിയാവണം, അവരുടെ കൂറ് ക്രിസ്ത്യാനിസത്തോട് മാത്രമായിരിക്കണം, അല്‍ബേനിയന്‍ ജനതയുടെ മോചനം െ്രെകസ്തവതയിലൂടെ മാത്രം തുടങ്ങിയവയാണ് റിട്ടേണ്‍ മൂവ്മെന്റിന്റെ മുദ്രാവാക്യങ്ങള്‍. ശക്തമായ മതേതര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സര്‍ക്കാര്‍, ജനങ്ങളുടെ മത വിഷയങ്ങളില്‍ ഇടപെടാറില്ല.
ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് നഈം തെര്ണവ
'മുസ്ലിംകളെ പ്രലോഭിപ്പിച്ചും മുഷ്ടി ഉപയോഗിച്ചും ക്രിസ്തുമതത്തിലേക്ക് മാറ്റാനുള്ള ശ്രമം സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്നതും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതും ഇസ്ലാമിനോട് കടുത്ത വിദ്വേഷം പുലര്‍ത്താന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതുമാണ്. റിട്ടേണ്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികളുടെ കരങ്ങള്‍ തീര്‍ച്ചയായും ഉണ്ട്.' കൊസോവോ ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് നഈം തെര്ണവ (Sheikh Naim Ternava) ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
RELATED STORIES
മണിപ്പൂര്‍ സംഘര്‍ഷം: നിരോധിത സംഘടനക്ക് ലക്ഷങ്ങള്‍ സംഭാവന നല്കി ബിജെപി ...
3 Jan 2025 5:41 AM GMTമരംകോച്ചുന്ന തണുപ്പിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾ|
2 Jan 2025 4:41 PM GMT2024 ഹൈലൈറ്റ്സ് വിനേഷിന്റെ കണ്ണീരു മുതല്‍ ഗുകേഷിന്റെ ചാംപ്യന്‍...
2 Jan 2025 4:40 PM GMTഇസ്രായേല്‍ സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:39 PM GMTമിനി പാകിസ്താൻ മുസ്ലിം തീവ്രവാദം സഖാവിൽനിന്ന് സംഘിയിലേക്ക് ഇനിയെത്ര...
2 Jan 2025 4:39 PM GMTഇന്ത്യ @ 2024 വിവാദങ്ങളും വിദ്വേഷ വിളവെടുപ്പും ഇരുള് പടര്‍ത്തിയ...
2 Jan 2025 5:22 AM GMT