Sub Lead

തുപ്പല്‍, ശര്‍ക്കര വിവാദങ്ങള്‍ മറുപടി അര്‍ഹിക്കാത്തതെന്ന് ജിഫ്‌രി തങ്ങള്‍

ഈ വിഷങ്ങളെ അവജ്ഞയോടെ തള്ളാനും അദ്ദേഹം ആഹ്വാനം ചെയ്തു.

തുപ്പല്‍, ശര്‍ക്കര വിവാദങ്ങള്‍ മറുപടി അര്‍ഹിക്കാത്തതെന്ന് ജിഫ്‌രി തങ്ങള്‍
X

കോഴിക്കോട്: തുപ്പല്‍, ശര്‍ക്കര വിവാദങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ വിഷങ്ങളെ അവജ്ഞയോടെ തള്ളാനും അദ്ദേഹം ആഹ്വാനം ചെയ്തു. ചട്ടഞ്ചാലില്‍ സമസ്ത ബോധനയത്‌നത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ഇസ്‌ലാമിനെ കരിവാരിത്തേക്കുകയാണ് വ്യജ പ്രചാരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം. വിശുദ്ധ ഖുര്‍ആനിലെ പല പരാമര്‍ശങ്ങളും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും പശ്ചാത്തലം മനസിലാക്കാതെയും ഉദ്ധരിച്ച് ചിലര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ജിഫ്രി തങ്ങള്‍ കുറ്റപ്പെടുത്തി.

ഇസ്‌ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിന്റെ പേരില്‍ പ്രചരിപ്പിച്ചു സമൂഹത്തില്‍ തെറ്റുധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it