- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യോഗിയുടെ യുപിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് ആന്തരികാവയവങ്ങള്‍ പറിച്ചെടുത്തു; ആഭിചാരക്രിയക്കെന്ന് പോലിസ്
കുട്ടിയുടെ വയര്‍ കീറി ആന്തരികാവയവങ്ങള്‍ പറിച്ചെടുത്ത നിലയിലാണ് മൃതദേഹം. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കാണ്‍പൂര്‍: യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വീണ്ടും മനസാക്ഷിയെ നടക്കുന്ന ക്രൂരത. ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. കുട്ടിയുടെ വയര്‍ കീറി ആന്തരികാവയവങ്ങള്‍ പറിച്ചെടുത്ത നിലയിലാണ് മൃതദേഹം. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കാണ്‍പൂരിലെ ഘട്ടംപൂര്‍ ഏരിയയിലാണ് നടുക്കമുളവാക്കുന്ന സംഭവം അരങ്ങേറിയത്. ദീപാവലി ദിവസമായ ശനിയാഴ്ച കുടുംബാംഗങ്ങള്‍ പൂജകളില്‍ മുഴുകിയിരിക്കെ പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങള്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്.
സമീപവാസികളായ പരശുരാം കുരിള്‍ എന്നയാളെ പോലിസ് സംശയാസ്പദ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന സംഭവത്തിലെ ചുരുളഴിഞ്ഞത്. ആഭിചാര കര്‍മ്മങ്ങള്‍ക്കായി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതികള്‍ പോലിസിന് നല്‍കിയ മൊഴി. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവുന്നതിന് മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ കൊലപ്പെടുത്തി കരളും മറ്റു ആന്തരികാവയവങ്ങളും പുറത്തെടുക്കുകയായിരുന്നുവെന്ന് പ്രതികള്‍ പോലിസിനോട് വ്യക്തമാക്കി. കുട്ടികളില്ലാത്ത പരശുറാം 1000 രൂപ നല്‍കിയാണ് കൃത്യം നടപ്പാക്കിയതെന്ന് പോലിസ് പറഞ്ഞു.
പരശുരാം, ബന്ധു അങ്കുര്‍ കുരിള്‍, സുഹൃത്ത് ബിരാന്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് ലക്കുകെട്ട അങ്കുര്‍, ബിരാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കുട്ടിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുട്ടിയുടെ ഹൃദയം, ശ്വാസകോശം എന്നിവ പുറത്തെടുത്ത് പരശുരാം ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിച്ചു. 1999 ല്‍ വിവാഹിതനായ പരശുരാമിന് മക്കളില്ല. പൂജ ചെയ്താല്‍ മക്കളുണ്ടാകുമെന്ന വിശ്വാസപ്രകാരമാണ് ആഭിചാരകര്‍മ്മങ്ങള്‍ നടത്തിയതെന്ന് പോലിസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.
അവയവങ്ങള്‍ പറിച്ചെടുത്ത ശേഷം മൃതദേഹം സമീപത്തെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പരശുരാം ആദ്യം പോലിസിനോട് പറഞ്ഞത്. എന്നാല്‍ നിരന്തര ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റകൃത്യം വെളിപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. വിവരങ്ങള്‍ അറിയാമായിരുന്നിട്ടും മറച്ചുവെച്ചതിന് പരശുരാമിന്റെ ഭാര്യയെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര് തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT