Sub Lead

ഡല്‍ഹി കലാപം: വീടും പുസ്തകങ്ങളും അഗ്നിക്കിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് സിബിഎസ്ഇ പരീക്ഷയില്‍ മിന്നും ജയം

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്ത കലാപത്തിനിടെയാണ് നര്‍ഗീസ് നസീമിന്റെ വീടും പുസ്തകങ്ങളും കത്തിച്ചത്

ഡല്‍ഹി കലാപം: വീടും പുസ്തകങ്ങളും അഗ്നിക്കിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് സിബിഎസ്ഇ പരീക്ഷയില്‍ മിന്നും ജയം
X

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ സമരത്തിനു നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അരങ്ങേറിയ മുസ് ലിം വിരുദ്ധ കലാപത്തിനിടെ വീടും പുസ്തകങ്ങളും അഗ്നിക്കിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയില്‍ മിന്നുംജയം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നര്‍ഗീസ് നസീം ആണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ 62 ശതമാനം മാര്‍ക്ക് നേടിയത്. വംശീയാതിക്രമത്തിനിരയായ പെണ്‍കുട്ടി എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് നേട്ടം സ്വന്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്ത കലാപത്തിനിടെയാണ് നര്‍ഗീസ് നസീമിന്റെ വീടും പുസ്തകങ്ങളും കത്തിച്ചത്. ഫെബ്രുവരി 24ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ പരീക്ഷയ്ക്ക് പോവുമ്പോഴാണ് നര്‍ഗീസ് ഖജൂരി ഖാസിലെ തന്റെ വീടിനടുത്ത് ആക്രമണം നടക്കുന്നത് കണ്ടത്. തുടര്‍ന്ന് 17 കാരി ഏതാനും ബന്ധുക്കള്‍ക്കൊപ്പം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. എന്നാല്‍, പെണ്‍കുട്ടിയുടെ വീടും അകത്തുണ്ടായിരുന്ന പുസ്തകങ്ങളും ഉള്‍പ്പെടെ എല്ലാം കത്തിച്ചാമ്പലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നര്‍ഗീസിന്റെ കുടുംബം സമീപത്തെ ചന്ദു നഗറിലെ ഒരു ചെറിയ വാടക മുറിയിലേക്ക് താമസം മാറി. കലാപത്തിലെ ഇരകളായ അഭയാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞു. ഒരു സന്നദ്ധ സംഘടനയുടെ സംഭാവനയിലൂടെ പെണ്‍കുട്ടിക്ക് പുസ്തകം വാങ്ങിക്കൊടുത്തു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 62 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് നേടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.

Girl Whose House & Books Were Burnt During Delhi Pogrom Clears CBSE 12th Exam With 1st Class




Next Story

RELATED STORIES

Share it