Sub Lead

'ഇന്ത്യയിലേക്ക് പോവുക'; വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യപ്പെടാത്തവരോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്

വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ബലമായി വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ത്യയിലേക്ക് പോവുക; വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യപ്പെടാത്തവരോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്
X

മനില: കൊവിഡ് രണ്ടാം തരംഗം ഫിലിപ്പീന്‍സില്‍ വിനാശം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


രാജ്യം ഒരു ദേശീയ അടിയന്തരാവസ്ഥ നേരിടുന്നുണ്ടെന്നും വൈറസിനെ പിടിച്ചുകെട്ടാന്‍ നാം നമ്മുടെ ശ്രമങ്ങള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ബലമായി വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു.

'തന്നെ തെറ്റിദ്ധരിക്കരുത്, രാജ്യം ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു ദേശീയ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഞാന്‍ നിങ്ങളെ അറസ്റ്റ് ചെയ്യും. ഞാന്‍ വാക്‌സിന്‍ നിങ്ങളുടെ നിതംബത്തില്‍ കുത്തിവയ്ക്കും. നിങ്ങള്‍ കീടങ്ങളാണ്, രാജ്യം ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്, നിങ്ങള്‍ ആ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ എല്ലാവരും കേള്‍ക്കുക, എന്നെ അതിന് നിര്‍ബന്ധിക്കരുത്. അത് ചെയ്യാന്‍ തനിക്ക് ശക്തമായ കൈ ഉണ്ടെന്നും' അദ്ദേഹം പറഞ്ഞു.

'വാക്‌സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫിലിപ്പീന്‍സ് വിട്ടു പോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം. ഇവിടെ തുടരുന്നിടത്തോളം കാലം വാക്‌സിന്‍ എടുക്കുക തന്നെ വേണം' ഡ്യൂട്ടര്‍ട്ട് വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ പോകാനാണോ വാക്‌സിനെടുക്കാനാണോ താത്പര്യമെന്ന് ചോദിക്കുമെന്നും വാക്‌സിന്‍ വേണ്ടെന്ന് മറുപടി നല്‍കുന്നവര്‍ക്ക് ബലമായി താന്‍ വാക്‌സിന്‍ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് കൂട്ടിച്ചേര്‍ത്തു. വിവാദപരവും കാര്‍ക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന രാഷ്ട്രനേതാവാണ് ഡ്യൂട്ടര്‍ട്ട്.

വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്ച റദ്ദാക്കി. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ 28,000 പേര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള അറിയിപ്പ് നല്‍കിയിട്ടും 4,402 പേര്‍ മാത്രമാണ് തലസ്ഥാനമായ മനിലയില്‍ തിങ്കളാഴ്ച എത്തിച്ചേര്‍ന്നത്.

Next Story

RELATED STORIES

Share it