Sub Lead

പേവിഷ ബാധയേറ്റ ആടിനെ വിഷം കുത്തിവെച്ച് കൊന്നു

പേവിഷം ബാധിച്ചെന്ന് വ്യക്തമായതോടെ വിഷം കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ആലപ്പുഴ ഡെന്റല്‍ കോളജ്, നഴ്‌സിങ് കോളജ്, പിജി ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ എന്നിവയുടെ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.

പേവിഷ ബാധയേറ്റ ആടിനെ വിഷം കുത്തിവെച്ച് കൊന്നു
X

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച ആടിനെ വിഷം കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതല്‍ പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ച ആടിനെ കൂട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പേവിഷം ബാധിച്ചെന്ന് വ്യക്തമായതോടെ വിഷം കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ആലപ്പുഴ ഡെന്റല്‍ കോളജ്, നഴ്‌സിങ് കോളജ്, പിജി ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ എന്നിവയുടെ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.

കഴിഞ്ഞ ദിവസം തൃശൂര്‍ എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നിരുന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനാണ് പേവിഷബാധയേറ്റത്. നിരീക്ഷണത്തിലായിരുന്ന പശുവിനെ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.

തുടര്‍ന്ന് പോലിസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു.

Next Story

RELATED STORIES

Share it